ന്യൂഡല്‍ഹി: ഗോമാതവിന്റെ ക്ഷേമത്തിന് മോഡി സര്‍ക്കാരിന്റെ അവസാന ബജറ്റിലും പരിഗണന. കന്നുകാലി വളര്‍ത്തലിന് സര്‍ക്കാര്‍ ധനസഹായം നല്‍കുമെന്ന് പീയൂഷ് ഗോയല്‍ ബജറ്റ് അവതരണത്തില്‍ പ്രഖ്യാപിച്ചു. 'ഗോമാതാ' സരക്ഷണത്തില്‍ നിന്നും സര്‍ക്കാര്‍ ഒരിക്കലും പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയ പീയൂഷ്‌ഗോയല്‍ രാഷ്ട്രീയ കാമധേനു യോജന എന്ന പേരിലുള്ള പദ്ധതിയാണ് പ്രഖ്യാപിച്ചത്.
കാലിവളര്‍ത്തലിന് രണ്ടു ശതമാനം പലിശയില്‍ ധനസഹായം സര്‍ക്കാര്‍ നല്‍കും. മൃഗ സംരക്ഷണത്തിനായുള്ള രാഷ്ട്രീയ ഗോകുല്‍ മിഷന്‍ പദ്ധതി വിഹിതം 750 കോടി രൂപയാക്കി ഉയര്‍ത്തുകയും ചെയ്തു. പശുക്കളെ വാങ്ങാനും വളര്‍ത്താനും വായ്പ നല്‍കും. ക്ഷീരമേഖലയെ ലക്ഷ്യമിട്ട് പ്രത്യേക പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്.
from mangalam.com http://bit.ly/2Gf7jkf
via IFTTT
No comments:
Post a Comment