സ്ഥാനാർഥി 75 ശതമാനത്തിലധികം വോട്ടുനേടിയ ബൂത്തുകൾ നിരീക്ഷിക്കുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 21, 2019

സ്ഥാനാർഥി 75 ശതമാനത്തിലധികം വോട്ടുനേടിയ ബൂത്തുകൾ നിരീക്ഷിക്കുന്നു

ആലപ്പുഴ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കള്ളവോട്ടും ബൂത്തുപിടിത്തവും തടയാൻ കർശനനടപടികളുമായി തിരഞ്ഞെടുപ്പ് കമ്മിഷനും പോലീസും. നേരത്തേനടന്ന തിരഞ്ഞെടുപ്പുകളിൽ സ്ഥാനാർഥികൾ 75 ശതമാനത്തിലധികം വോട്ടുനേടിയ ബൂത്തുകൾ കണ്ടെത്തി നിരീക്ഷിക്കും. ഇത്തരം ബൂത്തുകളുടെ വിവരങ്ങൾ സ്പെഷ്യൽ ബ്രാഞ്ച് ശേഖരിച്ചുതുടങ്ങി.2014 ലോക്‌സഭാ തിരഞ്ഞെടുപ്പ്, 2016 നിയമസഭാ തിരഞ്ഞെടുപ്പ് എന്നിവയിൽ ഓരോ സ്ഥാനാർഥിയുടെയും ബൂത്തുതലത്തിലെ വോട്ടിങ് ശതമാനമാണ് പരിശോധിക്കുന്നത്. 75 ശതമാനത്തിലധികം വോട്ടുകൾ ഏതെങ്കിലും ബൂത്തിൽ ഒരു സ്ഥാനാർഥിക്ക് ലഭിച്ചതായി കണ്ടെത്തിയാൽ, അവയുടെ പട്ടിക പ്രത്യേകം തയ്യാറാക്കും. പോളിങ് സമയത്ത് ആ ബൂത്തിനോടുചേർന്നുണ്ടായ അക്രമപ്രവർത്തനങ്ങൾ, കള്ളവോട്ടുപരാതികൾ, മറ്റുപരാതികൾ എന്നിവയും പരിശോധിക്കും. ഇതിനുശേഷം പ്രശ്നബാധിത ബൂത്തുകളുടെ പട്ടിക തയ്യാറാക്കി കൂടുതൽ സുരക്ഷാ ക്രമീകരണങ്ങളൊരുക്കും.2014 ലോക്‌സഭാ തിരഞ്ഞെടുപ്പുസമയത്ത് കേരളത്തിലെ പ്രശ്നബാധിത ബൂത്തുകളുടെ എണ്ണം 2126 ആയിരുന്നു. അന്ന് 21,424 ആയിരുന്നു പോളിങ് ബൂത്തുകളുടെ എണ്ണം. നിലവിൽ പോളിങ് ബൂത്തുകളുടെ എണ്ണം 24,970 ആണ്. ഇതിൽ എത്ര പോളിങ് സ്റ്റേഷനുകൾ പ്രശ്നബാധിതമാണെന്ന് കണ്ടെത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് സ്പെഷ്യൽ ബ്രാഞ്ചിനുള്ള നിർദേശം.


from mathrubhumi.latestnews.rssfeed https://ift.tt/2BLibmF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages