ചില്ലറ ചോദിച്ച് എത്തിയയാള്‍ കടയില്‍ നിന്ന് 7000 രൂപ കവര്‍ന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 21, 2019

ചില്ലറ ചോദിച്ച് എത്തിയയാള്‍ കടയില്‍ നിന്ന് 7000 രൂപ കവര്‍ന്നു

നിരണം: ചില്ലറ ചോദിച്ച് എത്തിയയാള്‍ കടയുടമയില്‍ നിന്ന് 7000 രൂപ മോഷ്ടിച്ചു. നിരണം പഞ്ചായത്ത് മുക്കില്‍ വ്യാപാരം നടത്തുന്ന രാഖി എന്നയാളാണ് തട്ടിപ്പിനിരയായത്. കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം.

ബൈക്കിലെത്തിയ യുവാവ് തൊട്ടടുത്തുള്ള വീടുപണിയുടെ കരാറെടുത്ത് നടത്തുന്നത് താനാണെന്നും നിര്‍മ്മാണവുമായി ബന്ധപ്പെട്ട് എത്തിയ തൊഴിലാളികള്‍ക്ക് പല വ്യഞ്ജനങ്ങള്‍ വാങ്ങാനാണെന്നും പറഞ്ഞ് സാധനങ്ങളുടെ ലിസ്റ്റ് നല്‍കി.

തുടര്‍ന്ന് തന്റെ പക്കല്‍ 10,000 രൂപയുണ്ടെന്നും ഇവയെല്ലാം 2000 രൂപയുടെ നോട്ടുകളാണെന്നും ഇതിന് ചില്ലറ വേണമെന്നും ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ പതിനായിരം രൂപയ്ക്ക് ചില്ലറയില്ലെന്ന് കടയുടമ അറിയിച്ചതോടെ ഉള്ളത് നല്‍കാന്‍ പറഞ്ഞ് 7000 രൂപയുടെ ചില്ലറ വാങ്ങിക്കൊണ്ടുപോയി.

പണം കയ്യില്‍ കിട്ടിയതോടെ ഇയാള്‍ ബൈക്കില്‍ കയറി പോവുകയായിരുന്നു. തട്ടിപ്പുകാരനെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.



from mangalam.com https://ift.tt/2Vh8Jiz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages