ആസാമില്‍ വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചത് 66 പേര്‍; വടക്കേന്ത്യയില്‍ രണ്ട് ആാഴ്ചയ്ക്കിടെ മരിക്കുന്നത് നൂറിലധികം ആളുകള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 23, 2019

ആസാമില്‍ വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചത് 66 പേര്‍; വടക്കേന്ത്യയില്‍ രണ്ട് ആാഴ്ചയ്ക്കിടെ മരിക്കുന്നത് നൂറിലധികം ആളുകള്‍

ഗുവാഹതി: ആസാമില്‍ വ്യാജമദ്യം കഴിച്ച് 66 തെയില തൊഴിലാളികള്‍ കൊല്ലപ്പെട്ടു. ഇതില്‍ 39 പേര്‍ കൊല്ലപ്പെട്ടത് ഗോലഘട്ട് ജില്ലയില്‍ നിന്നുള്ളവരാണ്. നിരവധിയാളുകള്‍ ഗുരുതരാവസ്ഥയില്‍ ജോര്‍ഹാത് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഗോലാഘട്ട് ആശുപത്രിയിലും പ്രവേശിച്ചിരിക്കുകയാണ്.

മരിച്ചവരില്‍ ഒമ്പത് സ്ത്രീകളും അടങ്ങിയിട്ടുണ്ടെന്നാണ് സൂചന. സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റിലായിട്ടുണ്ട്. ഇതോടെ രണ്ടാഴ്ച്ചക്കിടെ വടക്കേ ഇന്ത്യയില്‍ നൂറിലധികം ആളുകളാണ് വ്യാജമദ്യം കുടിച്ച് മരിക്കുന്നത്.

വ്യാഴാഴ്ച വൈകിട്ടാണ് ദുരന്തമുണ്ടായത്. മദ്യം കഴിച്ച ഉടനെ തന്നെ നാല് പേര്‍ മരിക്കുകയായിരുന്നു. 12 മണിക്കൂറിനുള്ളില്‍ എട്ടുപേരും കൊല്ലപ്പെട്ടു. സല്‍മാര തെയില തോട്ടത്തിലെ തൊഴിലാളികളാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്.

അറസ്റ്റിലായ രണ്ട് പേര്‍ ജുഗ്ഗിബാരി പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന അനധീകൃത മദ്യം നിര്‍മ്മാണ കേന്ദ്രത്തിന്റെ ഉടമകളാണ്. പ്രതികള്‍ എന്ന് സംശയിക്കുന്ന കൂടുതല്‍ ആളുകള്‍ക്കായുള്ള തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ഒരു ഗ്ലാസ് മദ്യത്തിന് 10 മുതല്‍ 20 രൂപ വരെയാണ് ഇവര്‍ ഈടാക്കിയിരുന്നത് പ്രദേശവാസി പറഞ്ഞു.

മദ്യ കമ്പനിയുടെ ഉടമ സഞ്ജു ഒറഞ്ജും അമ്മ ദ്രൗപതി ഒറഞ്ജും മദ്യം ഉള്ളില്‍ ചെന്ന് സംഭവത്തോടൊപ്പം മരിച്ചിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആസാം എക്‌സൈസ് മന്ത്രി പറഞ്ഞു.



from mangalam.com https://ift.tt/2tBkFjc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages