കിസാന്‍ സമ്മാന്‍ നിധി പദ്ധതി; കര്‍ഷകര്‍ക്ക് 6000 രൂപ അക്കൗണ്ടിലേക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 1, 2019

കിസാന്‍ സമ്മാന്‍ നിധി പദ്ധതി; കര്‍ഷകര്‍ക്ക് 6000 രൂപ അക്കൗണ്ടിലേക്ക്

ന്യൂഡൽഹി: കർഷകർക്ക് 6000 രൂപ അക്കൗണ്ടിൽ ലഭ്യമാക്കുന്ന പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി കേന്ദ്രബജറ്റിൽ പ്രഖ്യാപിച്ചു. കഴിഞ്ഞ കുറച്ചു കാലമായി കാർഷിക ഉൽപ്പന്നങ്ങൾക്ക് വേണ്ടത്ര വില ലഭിക്കുന്നില്ല. കർഷകരുടെ വരുമാനക്കുറവ് നികത്തുകയാണ് ലക്ഷ്യമെന്നും കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി. രണ്ട് ഹെക്ടറിൽ കുറവ് ഭൂമിയുള്ള കർഷകരാണ് ഈ പദ്ധതിയിൽ വരിക. രാജ്യത്തെ 12 കോടി കർഷകർക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. മൂന്ന് ഗഡുക്കളായാണ് കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം ലഭ്യമാക്കുക. കേന്ദ്രസർക്കാർ പദ്ധതിയുടെ മുഴുവൻ ചിലവും വഹിക്കും. ഓരോ വർഷവും ഇതിനായി 75,000 കോടി രൂപ ചിലവ് വരുമെന്നാണ് കണക്കാക്കുന്നത്. പട്ടിക പൂർത്തിയായ ഉടൻ ആദ്യ ഗഡു പണം ലഭിക്കും. ഈ വർഷം ഇതിനായി 20,000 കോടി വകയിരുത്തും. 2018 ഡിസംബർ മുതൽ മുൻകാല പ്രാബല്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഉത്തരേന്ത്യയിൽ വൻ കർഷക രോഷമുണ്ടായ സാഹചര്യത്തിൽ ബജറ്റിൽ കൂടുതൽ കാർഷിക പദ്ധതികൾ പ്രഖ്യാപിക്കുമെന്ന് നേരത്തേ വിലയിരുത്തലുണ്ടായിരുന്നു. content highlights:Pradhan Mantri Kisan Samman Nidhi, Rs 6000 direct deposit to farmers account


from mathrubhumi.latestnews.rssfeed http://bit.ly/2CVy9dQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages