തിരുവനന്തപുരം: സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ സാങ്കേതികമായി ബിജെപിയെ പരാജയപ്പെടുത്താന്‍ കഴിഞ്ഞെങ്കിലും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമോയെന്ന ആശങ്ക സിപിഎമ്മിനെ ഭയപ്പെടുത്തുന്നു. ശബരിമലയില്‍ കയറിയത് രണ്ടു സ്ത്രീകള്‍ മാത്രമാണെന്ന് തിരുത്തിപ്പറഞ്ഞ് സര്‍ക്കാര്‍. കനകദുര്‍ഗ്ഗയും ബിന്ദുവും കയറിയത് തെളിവു സഹിതം പുറത്തുവന്നപ്പോള്‍ ശ്രീലങ്കന്‍ സ്വദേശിനി കയറിയതായി സ്ഥിരീകരണമില്ല.
ശബരിമല എക്‌സിക്യുട്ടീവ് ഓഫീസറുടെ റിപ്പോര്‍ട്ടില്‍ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇക്കാര്യം വ്യക്തമാക്കിയത് നിയമസഭയിലെ ചോദ്യോത്തര വേളയില്‍ ആയിരുന്നു. ദര്‍ശനം ആവശ്യപ്പെട്ട് വരുന്ന യുവതികള്‍ക്ക് ശബരിമലയില്‍ സുരക്ഷ ഒരുക്കണമെന്ന സുപ്രീംകോടതി നിര്‍ദേശം ലഭിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. നേരത്തേ ശബരിമലയിലെ യുവതീപ്രവേശനം സംബന്ധിച്ച പുനപരിശോധനാ ഹര്‍ജി പരിഗണിച്ചപ്പോള്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ 51 യുവതികള്‍ ശബരിമലയില്‍ കയറിയതായിട്ടാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്. എന്നാല്‍ ഈ പട്ടികയില്‍ ഒട്ടേറെ പിഴവുകള്‍ വരികയും പുരുഷന്മാര്‍ ഉള്‍പ്പെടെയുള്ളവരും 50 വയസ്സ് കഴിഞ്ഞവരും എല്ലാം ഉള്‍പ്പെടുകയും ചെയ്തിരുന്നു. സംഭവം വന്‍ വിവാദമായതോടെ പട്ടിക വീണ്ടും പരിശോധനകള്‍ നടത്തി 17 പേരുടെ പട്ടികയായി ചുരുക്കി.
എന്നാല്‍ കനകദുര്‍ഗ്ഗയുടേയും ബിന്ദുവിന്റെയും കാര്യത്തില്‍ മാത്രമാണ് സര്‍ക്കാര്‍ ഇപ്പോള്‍ സ്ഥിരീകരിച്ച് റിപ്പോര്‍ട്ട് നല്‍കിയത്. അതേസമയം കൊല്ലം സ്വദേശി മഞ്ജു ശബരിമലയില്‍ പ്രവേശിച്ചതായി വ്യക്തമാക്കി ഫേസ്ബുക്കില്‍ ചില വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. അതേസമയം ശബരിമല വലിയ വിവാദമായതിന് പിന്നാലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് സംസ്ഥാനം നീങ്ങുമ്പോള്‍ ഇടതുപക്ഷത്തിന് വലിയ തിരിച്ചടി നേരിടുമെന്നും ബിജെപി അക്കൗണ്ട് തുറക്കുമെന്നും ചില സര്‍വേകള്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടുപേരെന്ന് പറഞ്ഞ് സര്‍ക്കാര്‍ തന്നെ വന്നിരിക്കുന്നത്.
അതേസമയം ശബരിമല തന്ത്രി ദേവസ്വം ജീവനക്കാരന്‍ അല്ലെന്നും ദേവസ്വം മാന്വല്‍ അനുസരിച്ച് മറ്റ് ജീവനക്കാരെ പോലെയേ തന്ത്രിയും ഉള്ളൂവെന്നും മന്ത്രി പറഞ്ഞു. ദേവസ്വംബോര്‍ഡിനോട് കൂടിയാലോചന നടത്തി മാത്രം ചെയ്യേണ്ടകാര്യമാണ് ശുദ്ധികലശമെന്നും അത്തരം നടപടിക്രമം ഉണ്ടാകാതിരുന്നതിനാലാണ് വിശദീകരണം ചോദിച്ചതെന്നും മന്ത്രി വ്യക്തമാക്കി. ശബരിമലയുടെ ആചാര വിശ്വാസ സംരക്ഷണം തന്ത്രിയില്‍ മാത്രം നിക്ഷിപ്തമായിരിക്കുന്ന കാര്യമല്ലെന്നും മന്ത്രി പറഞ്ഞു.
from mangalam.com http://bit.ly/2UFNhTX
via IFTTT
No comments:
Post a Comment