ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സി.ആർ.പി.എഫ്. ജവാൻമാരുടെ കുടുംബങ്ങളെ സഹായിക്കാനായി കേന്ദ്രസർക്കാർ രൂപവത്കരിച്ച 'ഭാരത് കെ വീർ' ട്രസ്റ്റിൽ ഇതുവരെ എത്തിയത് 46 കോടി രൂപ. ഈ തുക വിതരണം ചെയ്തെന്നും സർക്കാർ തിങ്കളാഴ്ച അറിയിച്ചു. നാലുദിവസത്തിടെ 80,000-ത്തിലധികം പേരാണ് സംഭാവന നൽകിയത്. ബി.എസ്.എഫ്., സി.ഐ.എസ്.എഫ്., എൻ.ഡി.ആർ.എഫ്., സി.ആർ.പി.എഫ്, ഐ.ടി.ബി.പി., എൻ.എസ്.ജി., എസ്.എസ്.ബി., അസം റൈഫിൾസ് എന്നീ അർധസൈനിക വിഭാഗങ്ങളിലെ സേവനത്തിനിടെ വീരമൃത്യു വരിച്ചവരുടെ കുടുംബങ്ങളെ സഹായിക്കായാണ് 'ഭാരത് കെ വീർ' രൂപവത്കരിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ, അർധസൈനിക വിഭാഗ മേധാവികൾ അംഗങ്ങളായ സമിതിയാണ് സംഭാവനകൾ കൈകാര്യം ചെയ്യുന്നത്. എങ്ങനെ സംഭാവന നൽകാം * bharatkeveer.gov.in വെബ്സൈറ്റ് സന്ദർശിക്കുക * Contribute To > Bharat Ke Veer Corpus Fund എന്ന ഭാഗത്തേക്ക് പോകുക * നിങ്ങളുടെ വിവരങ്ങളും സ്ക്രീനിൽ കാണിക്കുന്ന സുരക്ഷാ കോഡും നൽകുക * മൊബൈൽ നമ്പറിലേക്ക് എത്തുന്ന ഒ.ടി.പി. നൽകുക * നൽകാനുദ്ദേശിക്കുന്ന തുക ഓൺലൈൻ പേമെൻറായി നൽകുക * സൈനികരുടെ പേരിലും പൊതുവായും സംഭാവന നൽകാം * സംഭാവന നൽകിയതിന്റെ സാക്ഷ്യപത്രം സൈറ്റിലൂടെ ലഭിക്കും content highlights:Bharat Ke Veer gets Rs 46 crore funds after Pulwama attack
from mathrubhumi.latestnews.rssfeed http://bit.ly/2XcLh7x
via
IFTTT
No comments:
Post a Comment