മംഗളൂരു: ലോക്സഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. മുന്നൂറിലധികം സീറ്റുകൾ നേടുമെന്നും നരേന്ദ്ര മോദി വീണ്ടും അധികാരത്തിലേറുമെന്നുംമോദിയുടെ സഹോദരൻ പ്രഹ്ലാദ് മോദി. 2019-ലെ തിരഞ്ഞെടുപ്പ് 2014-ന്റെ ആവർത്തനമാകുമെന്നും മോദി തന്നെയാകും വീണ്ടും പ്രധാനമന്ത്രിയാവുകയെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. മംഗളൂരുവിൽ ക്ഷേത്രദർശനത്തിനെത്തിയപ്പോൾ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രഹ്ലാദ് മോദി. മോദി സർക്കാർ കഴിഞ്ഞ അഞ്ചുവർഷമായി ഒട്ടേറെ വികസന പദ്ധതികൾ നടപ്പാക്കിയിട്ടുണ്ടെന്നും പ്രിയങ്കഗാന്ധിയുടെ രാഷ്ട്രീയപ്രവേശം ഒരു മായാജാലവും സൃഷ്ടിക്കില്ലെന്നുംപ്രധാനമന്ത്രിയുടെ സഹോദരൻ വ്യക്തമാക്കി. ബി.ജെ.പിക്കെതിരേ പ്രതിപക്ഷപാർട്ടികളുടെ വിശാലസഖ്യം രൂപീകരിക്കുന്നത് വൻ പരാജയമാകുമെന്നും പ്രഹ്ലാദ് മോദി പറഞ്ഞു. ഇത്തരം സഖ്യങ്ങൾ വൻ പരാജയമാകുമെന്നതിന് മുൻകാല സംഭവങ്ങൾ തെളിവുകളാണ്. പുതിയ സഖ്യങ്ങളും അതുപോലെയാകും-പ്രഹ്ലാദ് മോദി വ്യക്തമാക്കി. മംഗളൂരുവിൽനിന്ന് കൊല്ലൂർ മൂകാംബികക്ഷേത്രത്തിലേക്ക് പോയ പ്രഹ്ലാദ് മോദി രണ്ടു ദിവസം ഉഡുപ്പി, ദക്ഷിണകന്നട ജില്ലകളിലും സന്ദർശനം നടത്തുന്നുണ്ട്. Content Highlights:narendra modis brother prahlad modi says pm modi will in 2019 loksabha election
from mathrubhumi.latestnews.rssfeed http://bit.ly/2WZZ5lL
via
IFTTT
No comments:
Post a Comment