ബലാഘോട്ട് വ്യോമാക്രമണം ആകെ അറിഞ്ഞത് പ്രധാനമന്ത്രിയടക്കം ഏഴ് പേര്‍ മാത്രം; ഫെബ്രുവരി 26ന് സംഭവിച്ചത് ഇത് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, February 27, 2019

ബലാഘോട്ട് വ്യോമാക്രമണം ആകെ അറിഞ്ഞത് പ്രധാനമന്ത്രിയടക്കം ഏഴ് പേര്‍ മാത്രം; ഫെബ്രുവരി 26ന് സംഭവിച്ചത് ഇത്

ന്യുഡല്‍ഹി: പുല്‍വാമ ആക്രമണത്തിന് 12 ദിവസങ്ങള്‍ക്ക് ശേഷം 3.40നും 3.53നും ഇടയില്‍ പാക്ക് അതിര്‍ത്തി കടന്ന് വ്യോമാക്രമണം നടത്തിയതിന്റെ ആവേശത്തിലാണ് ഓരോ ഇന്ത്യാക്കാരും. എന്നാല്‍ ഈ വ്യോമാക്രമണത്തെക്കുറിച്ച് ആകെ അറിഞ്ഞിരുന്നത് ഏഴ് പേര്‍ക്ക് മാത്രമായിരുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍.

പുല്‍വാമ ആക്രമണത്തിന് നാല് ദിവസങ്ങള്‍ക്ക് ശേഷം ഫെബ്രുവരി 18നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തിരിച്ചടിക്കുള്ള അനുമതി നല്‍കിയത്. തുടര്‍ന്ന് അദ്ദേഹം ഇത് സംബന്ധിച്ച് സേനാതലവന്മാരുമായി ചര്‍ച്ച നടത്തുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, മുന്ന് സേനാ മേധാവികള്‍, റോ, ഐബി മേധാവികള്‍ അടക്കം വ്യോമാക്രമണം നേരത്തെ അറിഞ്ഞത് ഏഴ് പേര്‍ മാത്രമായിരുന്നു.

പുല്‍വാമ ആക്രമണത്തിന് തിരിച്ചടി ഉറപ്പിച്ചതോടെ പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളില്‍ നിരീക്ഷണം ആരംഭിച്ചു. ജെയ്‌ഷെ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന ബാലകോട്ട് അടക്കം ആറോളം മേഖലകളിലാണ് ഭീകരകേന്ദ്രങ്ങള്‍ സാറ്റ്‌ലൈറ്റ് ചിത്രങ്ങളുടെ അടക്കം കണ്ടെത്തി. തുടര്‍ന്ന് ഫെബ്രുവരി 22 മുതല്‍ വ്യോമസേനയുടെ വിമാനങ്ങള്‍ അതിര്‍ത്തിയില്‍ നിരീക്ഷണം തുടങ്ങി. ഇത്തരത്തില്‍ 300ലേറെ ആളുകളെ കണ്ടെത്തിയതോടെ വിവരം ഉന്നതോദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് 25ന് വൈകിട്ടോടെ പാക്ക് ഭീകരാകേന്ദ്രങ്ങള്‍ക്ക് നേരെ വ്യോമാക്രമണം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ഏതാനും മണിക്കൂറുകള്‍ക്കകം തങ്ങള്‍ വ്യോമാക്രമണം നടത്തുമെന്ന് തിങ്കളാഴ്ച വൈകിട്ടോടെയാണ് പ്രധാനമന്ത്രിയെ അറിയിക്കുകയായിരുന്നു.

തിങ്കളാഴ്ച രാത്രിയിലെ പരിപാടിയും കഴിഞ്ഞ് രാത്രി സ്വവസതിയില്‍ എത്തിയ പ്രധാനമന്ത്രി രാത്രി ഉറങ്ങാതെ ഉന്നതോദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ നടത്തുകയായിരുന്നു. ആക്രമണത്തിനിടെ പാകിസ്ഥാന്‍ തിരിച്ചടിച്ചാല്‍ എങ്ങിനെ പ്രതിരോധിക്കാം എന്നതടക്കം ഇന്ത്യ പരിശോധിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

തുടര്‍ന്ന് ഫെബ്രുവരി 26ന് വ്യോമാക്രമണം നടന്ന ദിവസം അര്‍ദ്ധരാത്രി ഒന്നരയോടെ തന്നെ മിറഷ് 2000 എന്ന പോര്‍ വിമാനങ്ങള്‍ ഇന്ത്യയില്‍ നിന്നും കുതിച്ചു. പുലര്‍ച്ചെ മൂന്നരയോടെ പാക്ക് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്ത് ലക്ഷ്യം പൂര്‍ത്തീകരിച്ചശേഷം 4.30 ഓടെ വിമാനങ്ങള്‍ സുരക്ഷിതമായി തിരിച്ചെത്തുകയും ചെയ്തു.



from mangalam.com https://ift.tt/2BUVjl3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages