ന്യൂഡല്‍ഹി: അയോധ്യ കേസ് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് ഈ മാസം 26ന് പരിഗണിക്കും. രാമജന്മഭൂമി- ബാബറി മസ്ജിദ് തര്‍ക്ക ഭൂമി വിഷയം ചീഫ് ജസ്റ്റീസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് പരിഗണിക്കുന്നത്. രാവിലെ 10.30നായിരിക്കും പരിഗണിക്കുക.
ചീഫ് ജസ്റ്റീസിനെ കൂടാതെ ജസ്റ്റീസുമാരായ ഡി.വൈ ചന്ദ്രചൂഢ്, അശോക് ഭൂഷണ്‍, എസ്. അബ്ദു നസീര്‍ എന്നിവര്‍ ബഞ്ചിലുണ്ടാകും. അഞ്ചാമതായി പുതുതായി ഒരു ഡഡ്ജിയെ കൂടി ഉള്‍പ്പെടുത്തു. ഭരണഘടനാ ബെഞ്ചില്‍ ജസ്റ്റീസ് എസ്.എ ബോബ്‌ദെയെ കിട്ടാതെ വന്നതോടെയാണ് ജനുവരി 27ന് കേസ് മാറ്റിവച്ചത്.
2.77 ഏക്കര്‍ വരുന്ന അയോധ്യയിലെ തര്‍ക്കഭൂമി സുന്നി വഖഫ് ബോര്‍ഡ്, നിര്‍മോഹി അഖാര, രാം ലല്ല എന്നിവര്‍ ഒരുപോലെ പങ്കിട്ടെടുക്കാനുള്ള 2010ലെ അലഹബാദ് ഹൈക്കോടതിയുടെ വിധിയ്‌ക്കെതിരെയാണ് അപ്പീല്‍ നല്‍കിയിരിക്കുന്നത്. 2010 മുതല്‍ സുപ്രീം കോടതിയുടെ മുമ്പാകെയിരിക്കുന്ന കേസില്‍ വാദം കേള്‍ക്കാന്‍ കഴിഞ്ഞ വര്‍ഷമാണ് ചീഫ് ജസ്റ്റീസായിരുന്ന ദീപക് മിശ്ര ഉത്തരവിട്ടത്. ഒരു ദിവസം പോലും ഒഴിവില്ലാതെ വാദം നടത്താനാണ് കോടതിയുടെ നിര്‍ദേശം.
from mangalam.com https://ift.tt/2T1ESgy
via IFTTT
No comments:
Post a Comment