ഭാരത് 22 ഇടിഎഫിന് ലഭിച്ചത് പത്തിരട്ടി തുകയ്ക്കുള്ള അപേക്ഷകള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 15, 2019

ഭാരത് 22 ഇടിഎഫിന് ലഭിച്ചത് പത്തിരട്ടി തുകയ്ക്കുള്ള അപേക്ഷകള്‍

മുംബൈ: ഭാരത് 22 ഇടിഎഫിന് ലഭിച്ചത് പത്തിരട്ടിയിലേറെ തുകയ്ക്കുള്ള അപേക്ഷകൾ. വ്യാഴാഴ്ച എഴുമണിവരെയുള്ള കണക്കുപ്രകാരം 40,000 കോടി രൂപയുടെ സബ്സ്ക്രിപ്ഷനാണ് ലഭിച്ചത്. 3,500 കോടി സമാഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഭാരത് ഇടിഎഫിന്റെ ഒരു ദിവസത്തെ ഫോളോ ഓൺ ഇഷ്യു സർക്കാർ പ്രഖ്യാപിച്ചത്. 2017 നവംബറിലാണ് ഭാരത് ഇടിഎഫ് ആദ്യമായി പുറത്തിറക്കിയത്. രണ്ട് ഘട്ടങ്ങളിലായി 22,900 കോടി രൂപയാണ് ഇതിലൂടെ സമാഹരിച്ചത്. 2017 നവംബറിൽ 14,500 കോടി രൂപയും 2018 ജൂണിൽ 8,400 കോടി രൂപയുമാണ് സമാഹരിച്ചത്. പൊതുമേഖല സ്ഥാപനങ്ങളായ ഒഎൻജിസി, ഐഒസി, എസ്ബിഐ, ബിപിസിഎൽ, കോൾ ഇന്ത്യ, നാൽകോ തുടങ്ങിയവയിലും ആക്സിസ് ബാങ്ക്, ഐടിസി, എൽആന്റ്ടി എന്നീ ഓഹരികളിലുമാണ് ഭാരത് 22 ഇടിഎഫ് നിക്ഷേപിക്കുന്നത്. Bharat 22 ETF subscribed over 10 times


from mathrubhumi.latestnews.rssfeed http://bit.ly/2V1zpUd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages