ഹാമില്‍ട്ടണ്‍: അവസാന ഓവര്‍ വരെ നീണ്ട ആവേശ പോരാട്ടത്തിനൊടുവില്‍ ഇന്ത്യ ജയം കൈവിട്ടു. ന്യൂസിലന്‍ഡിനെതിരായ മൂന്നാം ട്വന്റി20 മത്സരത്തില്‍ ഇന്ത്യയ്ക്ക് നാലു റണ്‍സിന്റെ തോല്‍വി. മൂന്നു മത്സരളടങ്ങിയ പരമ്പര ന്യൂസിലന്‍ഡ് 2-1 ന് സ്വന്തമാക്കുകയും ചെയ്തു. നേരത്തെ ന്യൂസിലന്‍ഡ് നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സ് സ്‌കോര്‍ ഉയര്‍ത്തുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിങ്ങിയ ഇന്ത്യന്‍ ഇന്നിങ്‌സ് ആറു വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സിന് അവസാനിക്കുകയായിരുന്നു.
ടിം സൗത്തി എറിഞ്ഞ അവസാന ഓവറില്‍ ഇന്ത്യയ്ക്ക് വിജയിക്കാന്‍ വേണ്ടിയിരുന്നത് 16 റണ്‍സ്, എന്നാല്‍ ദിനേഷ് കാര്‍ത്തിക്-ക്രുനാല്‍ പാണ്ഡ്യ സഖ്യത്തിന് 11 റണ്‍സ് എടുക്കാനേ സാധിച്ചുള്ളു. ഓപ്പണര്‍ ശിഖര്‍ ധവാന്‍( 4 പന്തില്‍ 5), വിജയ് ങ്കെര്‍( 28 പന്തില്‍ 43), ഋഷഭ് പന്ത്( 12 പന്തില്‍ 28), രോഹിത് ശര്‍മ്മ( 32 പന്തില്‍ 38), ഹാര്‍ദ്ദിക് പാണ്ഡ്യ( 11 പന്തില്‍ 21), എംഎസ് ധോണി( നാലു പന്തില്‍ രണ്ട്) എന്നീ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ന്യൂസിലന്‍ഡിനായി മിച്ചല്‍ സാന്റ്‌നര്‍, ഡാരില്‍ മിച്ചല്‍ എന്നിവര്‍ രണ്ടും, സ്‌കോട്ട് കുഗ്ഗെലെയ്ന്‍, ബ്ലെയര്‍ ടിക്‌നര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. രണ്ടാം വിക്കറ്റില്‍ രോഹിത്- ശങ്കര്‍ സഖ്യം 75 റണ്‍സാണ് ഇന്ത്യയ്ക്കായി ചേര്‍ത്തത്.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കിവീസ് ഇന്ത്യയ്ക്കതിരെ കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തുകയായിരുന്നു. തകര്‍പ്പനടിയോടെ അര്‍ധ സെഞ്ചുറി നേടിയ ഓപ്പണര്‍ കോളിന്‍ മണ്‍റോയാണ് ന്യൂസിലന്‍ഡിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. 40 പന്തില്‍ അഞ്ച് വീതം ബൗണ്ടറിയും സിക്‌സും സഹിതം 72 റണ്‍സാണ് മണ്‍റോ അടിച്ചുകൂട്ടിയത്. ഓപ്പണിങ് വിക്കറ്റില്‍ മണ്‍റോ- ടിം സീഫര്‍ട്ട് സഖ്യവും രണ്ടാം വിക്കറ്റില്‍ മണ്‍റോ- കെയ്ന്‍ വില്യംസണ്‍ സഖ്യവും കൂട്ടിച്ചേര്‍ത്ത അര്‍ധസെഞ്ചുറികള്‍ കിവീസിനെ കൂറ്റന്‍ സ്‌കോറിലേയ്ക്ക് നയിക്കുകയായിരുന്നു.
ടിംസീഫര്‍ട്ട്(25 പന്തില്‍ 43), കെയ്ന്‍ വില്യംസണ്‍( 21 പന്തില്‍ 27), കോളിന്‍ ഗ്രാന്‍ഡ്‌ഹോം( 16 പന്തില്‍ 30), ഡാരില്‍ മിച്ചല്‍ (11 പന്തില്‍ പുറത്താകാതെ 19), റോസ് ടെയ്‌ലര്‍( ഏഴു പന്തില്‍ പുറത്താകാതെ 14) എന്നിങ്ങനെയാണ് കിവീസ് താരങ്ങളുടെ പ്രകടനം. നാല് ഓവറില്‍ 26 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്ത കുല്‍ദീവ് യാദവ് മാത്രമാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ മികച്ചു നിന്നത്. ഭുവനേശ്വര്‍ കുമാര്‍ നാല് ഓവറില്‍ 37 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്തു.
from mangalam.com http://bit.ly/2DpIGOQ
via IFTTT
No comments:
Post a Comment