ശ്മശാനം സൂക്ഷിപ്പുകാരിയായ എഴുപതുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്നത് 20 കാരന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, February 5, 2019

ശ്മശാനം സൂക്ഷിപ്പുകാരിയായ എഴുപതുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്നത് 20 കാരന്‍

ബംഗുളൂരു : ശ്മശാന സൂക്ഷിപ്പുകാരിയായ എഴുപതുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ 20 കാരന്‍ അറസ്റ്റില്‍. ബംഗുളൂരു ബൊമ്മനഹള്ളി രൂപേനയിലാണ് ക്രൂരമായ കൊലപാതകം നടന്നത്. സംഭവത്തില്‍ ബൊമ്മനഹള്ളി സ്വദേശിയായ ഹരീഷ് എന്ന യുവാവാണ് പിടിയിലായത്. ഇവിടെ അഗ്രഹാരയിലെ ശ്മശാനത്തില്‍ വച്ചായിരുന്നു കൊലപാതകം.

പോലീസ് സംഭവത്തെ കുറിച്ച് പറയുന്നത് ഇങ്ങനെ: ബൊമ്മനഹള്ളിയിലെ മുത്തശ്ശിയ്ക്ക് ഒപ്പമായിരുന്നു ഹരീഷ് കുറേ വര്‍ഷങ്ങളായി കഴിഞ്ഞിരുന്നത്. ഇയാളുടെ മാതാപിതാക്കള്‍ നേരത്തെ മരിച്ചു പോയിരുന്നു. ഏകദേശം ഒരു വര്‍ഷം മുന്‍പ് വീട്ടില്‍ നിന്നും വിലയേറിയ വസ്തുക്കള്‍ മോഷ്ടിച്ചതിന് മുത്തശ്ശി ഹരീഷിനെ വീട്ടില്‍ നിന്നും പുറത്താക്കി. ഇതിനു ശേഷം ദിവസങ്ങളോളം അലഞ്ഞു തിരിച്ച് നടക്കുകയായിരുന്നു ഇയാള്‍. ഇതിനിടയിലാണ് അഗ്രഹാരയിലെ ശ്മശാനം സൂക്ഷിപ്പുകാരിയുമായി ഇയാള്‍ ബന്ധം സ്ഥാപിക്കുന്നത്. അങ്ങനെ ശ്മശാനത്തിനുള്ളിലെ ഇവരുടെ വീട്ടില്‍ താമസവും തുടങ്ങി.

ഹരീഷ് ലഹരിക്ക് അടിമയും നിരന്തരമായി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന സ്വഭാവമുള്ള ആളുമാണെന്ന് പോലീസ് പറയുന്നു. തല നിലത്തിടിപ്പിച്ച് ആയിരുന്നു കൊലപാതകം. രക്തംവാര്‍ന്ന വയോധികയുടെ കരച്ചില്‍ കേട്ട് തൊട്ടടുത്ത് താമസിച്ചിരുന്ന മരുമകള്‍ ഓടിയെത്തുകയായിരുന്നു. ഈ സമയം പ്രതിയും സ്ഥലത്ത് ഉണ്ടായിരുന്നു. മരുമകള്‍ ബഹളം വച്ചതോടെ ഹരീഷ് ഓടിക്കളഞ്ഞു. വയോധികയെ ആശുപത്രയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.



from mangalam.com http://bit.ly/2S8zPv9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages