വാഗമണ്ണിലെ വിനോദസഞ്ചാര കേന്ദ്രത്തില്‍ റോപ് വേ പൊട്ടി അപകടം; മൂന്നു​പേര്‍ക്ക് കയറാവുന്ന റോപ്പില്‍ കയറിയത് 20 പേര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 23, 2019

വാഗമണ്ണിലെ വിനോദസഞ്ചാര കേന്ദ്രത്തില്‍ റോപ് വേ പൊട്ടി അപകടം; മൂന്നു​പേര്‍ക്ക് കയറാവുന്ന റോപ്പില്‍ കയറിയത് 20 പേര്‍

ഇടുക്കി: വാഗമണില്‍ വിനോദ സഞ്ചാര കേന്ദ്രത്തില്‍ റോപ്പ്‌വേ പൊട്ടി വീണ് അപകടം. റോപ്പ്‌വേയിലുണ്ടായിരുന്ന 15 ഓളം പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ചിലരുടെ നില ഗുരുതരമാണ്.

അങ്കമാലി മഞ്ഞപ്ര സണ്‍ഡേ സ്‌കൂളിലെ അധ്യാപകരും കുട്ടികളുമാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റവരെ ഇരാറ്റുപേട്ടയിലെ ആശുപത്രിയിയില്‍ പ്രവേശിപ്പിച്ചു.

ഒരേ സമയം മൂന്നു പേര്‍ക്ക് മാത്രം കയറാവുന്ന റോപ്‌വേയില്‍ 15നും 20 നും ഇടയില്‍ ആളുകള്‍ കയറിയതാണ് അപകടത്തിന് കാരണമായത്. സെക്യൂരിറ്റി ഉദ്യോദസ്ഥരുടെ മുന്നറിയിപ്പ് അവഗണിച്ചാണ് വിനോദ സഞ്ചാരികള്‍ റോപ്പ്‌വേയില്‍ കയറിയതെന്ന് വിനോദ സഞ്ചാര കേന്ദ്രത്തിന്റെ അധികൃതര്‍ പറഞ്ഞു.



from mangalam.com https://ift.tt/2tzMgBa
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages