2022 ഓടെ നവഭാരതം, അഞ്ചു ലക്ഷം വരെ ആദായ നികുതിയില്ല, ചെറുകിട കര്‍ഷകരേയും കയ്യിലെടുത്ത് ഗോയലിന്റെ തെരഞ്ഞെടുപ്പ് ബജറ്റ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 1, 2019

2022 ഓടെ നവഭാരതം, അഞ്ചു ലക്ഷം വരെ ആദായ നികുതിയില്ല, ചെറുകിട കര്‍ഷകരേയും കയ്യിലെടുത്ത് ഗോയലിന്റെ തെരഞ്ഞെടുപ്പ് ബജറ്റ്

ന്യൂഡല്‍ഹി: ചെറുകിട കര്‍ഷകരെയും നികുതി ദായകരായ മധ്യവര്‍ഗത്തെയും അസംഘടിത തൊഴിലാളികളെയും പ്രസാദിപ്പിച്ച് എന്‍.ഡി.എ സര്‍ക്കാരിന്റെ അവസാന ബജറ്റ്. നികുതി ഘടനയില്‍ കാര്യമായ മാറ്റം വരുത്തിയ സര്‍ക്കാര്‍ അഞ്ചു ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവരെ നികുതിയില്‍ നിന്ന് ഒഴിവാക്കി. ധനകാര്യ സഹമന്ത്രി പിയൂഷ് ഗോയലിന്റെ ഒരു മണിക്കൂറും 45 മിനിറ്റും നീണ്ടുനിന്ന ഇടക്കാല ബജറ്റ് പ്രസംഗത്തില്‍ 10 മേഖലകളുടെ വികസനത്തിന് കര്‍മ്മ പദ്ധതിയും പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ബജറ്റ് തന്നെയാണ് ഗോയല്‍ അവതരിപ്പിച്ചത്.

അതിവേഗം വളര്‍ച്ച പ്രാപിക്കുന്ന രാജ്യമായി ഇന്ത്യമാറിയെന്ന് ബജറ്റിന്റെ ആരംഭത്തില്‍ അദ്ദേഹം അവകാശപ്പെട്ടു. ലോകത്തെ ആറാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ. 2018 ഡിസംബറിലെ പണപ്പെരുപ്പ നിരക്ക് 2.1% ആയിരുന്നു. ധനകമ്മി 3.4% ആയി കുറഞ്ഞു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ വിദേശ നിക്ഷേപം വന്‍തോതില്‍ വര്‍ധിച്ചു. 236 ബില്യണ്‍ ഡോളറിന്റെ വിദേശ നിക്ഷേപമാണ് രാജ്യത്തെത്തിയത്.

2022 ഓടെ നവഭാരതം നിര്‍മ്മിക്കും. ബാങ്കിംഗ് രംഗത്ത് സമഗ്ര പരിഷ്‌കരണം കൊണ്ടുവന്നു. കിട്ടാക്കടത്തെ കുറിച്ചുള്ള കണക്ക് വ്യക്തമാക്കാന്‍ റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടു. മൂന്നു ലക്ഷം കോടി രൂപയോളം ഇത്തരത്തില്‍ പിടിച്ചെടുത്തു.

റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ സുതാര്യത കൊണ്ടുവരാന്‍ 'റെറ' കൊണ്ട് കഴിഞ്ഞു. സ്വച്ഛ ഭാരത് മിഷന് ജനങ്ങളില്‍ നിന്ന് നല്ല സഹകരണമാണ് ലഭിക്കുന്നത്. ഗ്രാമീണ മേഖലയിലെ ശുചീകരണ പ്രവര്‍ത്തനം 98% പൂര്‍ത്തിയായി. 5.45 ലക്ഷം ഗ്രാമങ്ങളില്‍ വെളിയിട വിസര്‍ജ്ജന വിമുക്തമാക്കി. എല്ലാവര്‍ക്കും ഭക്ഷണം എന്ന പദ്ധതിക്ക് 1.7 ലക്ഷം കോടിയാണ് മാറ്റിവച്ചത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ജോലിക്കും വിദ്യാഭ്യാസത്തിനും സംവരണം കൊണ്ടുവന്നു. സാമ്പത്തികമായി രാജ്യം ഏറെ മുന്നേറിയ അഞ്ചു വര്‍ഷമാണ് കടന്നുപോയത്.

ഈ സര്‍ക്കാരിന്റെ കാലത്ത് ഗ്രാമീണ റോഡുകളുടെ നിര്‍മ്മാണം ഏറെ മുന്നേറി. സൗഭാഗ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏറെക്കുറെ എല്ലാ വീടുകളിലും സൗജന്യ വൈദ്യുതി എത്തിച്ചു. 2019 അവസാനത്തോടെ എല്ലാ വീടുകളും വൈദ്യൂതീകരിക്കും. മോഡി സര്‍ക്കാര്‍ അഴിമതി വിമുക്ത സര്‍ക്കാരാണെന്നും പിയൂഷ് ഗോയല്‍ അവകാശപ്പെട്ടു.

ലോകത്തെ ഏറ്റവും വലിയ ആരോഗ്യ പരിരക്ഷയായ ആയുഷ്മാന്‍ ഭാരത് വഴി 50 കോടിയോളം പേര്‍ക്ക് ചികിത്സ ലഭ്യമാക്കി. മരുന്നിന്റെ വില കുറച്ചത് ലക്ഷക്കണക്കിന് പാവങ്ങള്‍ക്ക് സഹായമായി. രാജ്യത്ത് നിലവില്‍ 21 എയിംസ് ആശുപത്രികളാണുള്ളത്. ഇവയില്‍ 14 എണ്ണവും 2014നു ശേഷം പ്രഖ്യാപിച്ചവയാണ്. 22ാമത്തെ എയിംസ് ആശുപത്രി വൈകാതെ ഹരിയാനയില്‍ സ്ഥാപിക്കും.

കിസാന്‍ സമ്മാന്‍ നിധിക്ക് 75,000 കോടി

കര്‍ഷകരുടെ ഉന്നമനത്തിനു വേണ്ടിയും ഈ സര്‍ക്കാര്‍ നിലകൊണ്ടു. ചെറുകിട കര്‍ഷക കര്‍ഷക്കാര്‍ക്കായി പ്രധാനമന്ത്രിയുടെ കിസാന്‍ സമ്മാന്‍ നിധി. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍ നടപടി സ്വീകരിക്കും. രണ്ടു ഹെക്ടറില്‍ കുറവ് ഭൂമിയുള്ളവര്‍ക്ക് വര്‍ഷം തോറും6000 രൂപ നല്‍കും. ഇത് മൂന്നു ഗഡുക്കളായി കര്‍ഷകരുടെ അക്കൗണ്ടില്‍ എത്തും. 12 കോടി കര്‍ഷകര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കും. സര്‍ക്കാരില്‍ നിന്ന് നേരിട്ടാണ് ഈ പണം അക്കൗണ്ടില്‍ എത്തുക. ഇതിലേക്കായി 75,000 കോടി നീക്കിവയ്ക്കും.

മത്സ്യമേഖല/മൃഗസംരക്ഷണം

ഫിഷറീസിന് പ്രത്യേക വകുപ്പ് രൂപീകരിക്കും. പ്രകൃതി ദുരന്തങ്ങള്‍ക്ക് ഇരയാകുന്ന കര്‍ഷകര്‍ക്ക് അഞ്ചു ശതമാനം പലിശ ഇളവ് നല്‍കും. രണ്ട് ശതമാനം പലിശ ഇളവും കൃത്യമായി തിരിച്ചടയ്ക്കുന്നവര്‍ക്ക് മൂന്നു ശതമാനവും ഇളവ് നല്‍കും. മൃഗസംരക്ഷണത്തിന് രാഷ്ട്രീയ ഗോകുല്‍ മിഷന്‍ പദ്ധതി. ഇതിലേക്ക് 750 കോടി രൂപ ഈ വര്‍ഷം നീക്കിവയ്ക്കും. മൃഗപരിപാലന, ഫിഷറീസ് മേഖലയില്‍ കര്‍ഷകര്‍ക്ക് രണ്ട് ശതമാനം പലിശ ഇളവ്.

അസംഘടിത ഗേമഖലയിലെ തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ പദ്ധതി.

ഗ്രാറ്റുവിറ്റിയുടെ നികുതി ഇളവ് പരിധി 10 ലക്ഷത്തില്‍ നിന്ന് 20 ലക്ഷമാക്കി ഉയര്‍ത്തി. അസംഘടിത േേഖലയിലെ തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ മെഗാ പെന്‍ഷന്‍ പദ്ധതി ഉദ്ദേശിക്കുന്നു. പ്രധാന്‍മന്ത്രി ശ്രമം യോഗി മധാന്‍ പെന്‍ഷനില്‍ പങ്കു ചേരുന്നവര്‍ക്ക് 3,000 രുപ പ്രതിമാസ പെന്‍ഷന്‍. 100 രൂപ പ്രതിമാസം വിഹിതം അടയ്ക്കുന്നവര്‍ക്ക് 60 വയസ്സ് തികയുമ്പോള്‍ 3000 രൂപ പെന്‍ഷന്‍ ലഭിക്കും. ഇവരുടെ ബോണസ് 7,000 രൂപയാക്കി.

ഇ.പി.എഫ് കണക്കുപ്രകാരം ഈ വര്‍ഷം രണ്ടു കോടി തൊഴിലവസരങ്ങള്‍ വര്‍ധിച്ചു. സ്റ്റാര്‍ട്ട്അപ് പദ്ധതികള്‍ വഴി കൂടുതല്‍ യുവാക്കള്‍ക്ക് സ്വയം തൊഴില്‍ അവസരങ്ങള്‍ നല്‍കും. സ്റ്റാര്‍ട്ട്അപുകളുടെ രണ്ടാമത്തെ വലിയ ഹബ് ആയി ഇന്ത്യ മാറി.

രണ്ടു കോടി കുടുംബങ്ങള്‍ക്ക് കൂടി എല്‍.പി.ജി കണക്ഷന്‍

ഉജ്വല പദ്ധതിയില്‍ പെടുത്തി ആറു കോടി സൗജന്യ എല്‍.പി.ജി കണക്ഷന്‍ നല്‍കിക്കഴിഞ്ഞു. ഈ വര്‍ഷം എട്ടു കോടി കുടുംബങ്ങള്‍ക്കാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഈ സര്‍ക്കാരിന്റെ ഏറ്റവും വിജയകരമായ പദ്ധതികളില്‍ ഒന്നാണിതെന്നും പിയൂഷ് ഗോയല്‍ അവകാശപ്പെടുത്തു.

പ്രധാന്‍ മന്ത്രി മുദ്ര യോജനയുടെ പ്രയോജനം ലഭിച്ചതില്‍ 75% വും സ്ത്രീകളാണ്. പ്രധാന്‍മന്ത്രി മാതൃത്വ യോജനയും പ്രസവാവധി 26 ആഴ്ചയായി ഉയര്‍ത്തിയതും സ്ത്രീ ശാക്തികരണത്തിന്റെ നേട്ടങ്ങളാണ്. ഗ്ര്വാറ്റുവിറ്റി പരിധി 10 ലക്ഷത്തില്‍ നിന്ന് 30 ലക്ഷമാക്കി ഉയര്‍ത്തി.

പ്രതിരോധ മേഖല

40 വര്‍ഷത്തോളം പഴക്കമുള്ള വണ്‍ റാങ്ക്, വണ്‍ പെന്‍ഷന്‍ പദ്ധതി നടപ്പാക്കിയത് ഈ സര്‍ക്കാരാണ്. പ്രതിരോധ മേഖലയ്ക്ക് 3 ലക്ഷം കോടി അനുവദിച്ചു. ഒആര്‍ഒപി പദ്ധതി പ്രകാരം 35,000 കോടി നല്‍കിക്കഴിഞ്ഞു. സൈനികരുടെ വേതനത്തില്‍ വര്‍ധനവ് വരുത്തും. നാഷണല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോര്‍ട്ടല്‍ ഉടന്‍ സ്ഥാപിക്കും.

റോഡുകളുടെ വികസനത്തില്‍ വന്‍ കുതിപ്പ്. നിലവില്‍ പ്രതിദിനം ശരാശരി 27 കിലോ മീറ്റര്‍ റോഡുകളാണ് നിര്‍മ്മിക്കുന്നത്.

റെയില്‍വേ:

റെയില്‍വേ സുരക്ഷിത വര്‍ഷത്തിനാണ് സാക്ഷ്യം വഹിച്ചത്. രാജ്യത്തൊരിടത്തും ആളില്ലാത്ത ലെവല്‍ ക്രോസുകള്‍ ഉണ്ടാവില്ല. കൂടുതല്‍ വേഗതയും സുരക്ഷയും നല്‍കുന്ന വന്ദേ ഭാരത് എക്‌സ്പ്രസുകള്‍ കൊണ്ടുവരും. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗവുമായിരിക്കും ഇത്.

ആഗോള കാലാവസ്ഥ വ്യതിയാന പരിശ്രമങ്ങളില്‍ ഇന്ത്യ നേതൃത്വം വഹിക്കും. സോളാര്‍ സ്ഥാപിക്കുന്നത് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ പത്തിരട്ടിയായി വര്‍ധിച്ചു. ഈ മേഖലയില്‍ ലക്ഷക്കണക്കിന് തൊഴിലുകള്‍ സൃഷ്ടിക്കപ്പെട്ടു.

വോയിസ് കോളുകള്‍ക്കും ഡേറ്റകള്‍ക്കും ഇന്ത്യയില്‍ നിരക്ക് വളരെ കുറഞ്ഞു. മൊബൈല്‍, മൊബൈല്‍ ഫോണ്‍ ഭാഗങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനികളുടെ എണ്ണം രണ്ടില്‍ നിന്ന് 268 ആയി ഉയര്‍ന്നു.

സാധാരണക്കാരുടെയും മധ്യവര്‍ഗത്തിന്റെയും നികുതി നിരക്കു കുറയ്ക്കും. നികുതി വരുമാനത്തില്‍ വര്‍ധനവ് ഉണ്ടായി. നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നവരുടെ എണ്ണം കൂടി. കഴിഞ്ഞ വര്‍ഷം സമര്‍പ്പിച്ചവയില്‍ 99.54 ശതമനവും കാര്യമായ സൂക്ഷ്മ പരിശോധന ഇല്ലാതെ അംഗീകരിക്കപ്പെട്ടു. റിട്ടേണ്‍ എത്രയും വേഗം നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുന്നു. 24 മണിക്കൂറിനുള്ളില്‍ റീ ഫണ്ട് ചെയ്യും. ജി.എസ്.ടി കൊണ്ടുവന്നത് സ്വാതന്ത്ര്യാനന്തരം രാജ്യം കണ്ട ഏറ്റവും വലിയ മുന്നേറ്റമാണ്. നികുതികള്‍ ഒരു കുടക്കീഴിലായി. നിത്യോപയോഗ സാധനങ്ങളുടെ ജി.എസ്ടി 0.5%ന് താഴെയാണ്.

വീടുകള്‍ വാങ്ങുന്നവര്‍ക്കുള്ള ജിഎസ്ടിയും കുറയ്ക്കാന്‍ നടപടി സ്വീകരിക്കും. നിലവില്‍ പ്രതിമാസ ശരാശരി ജി.എസ്.ടി വരുമാനം 97,000 കോടി രൂപയാണ്.

കള്ളപ്പണത്തിനെതിരെ നടപടി

കള്ളപ്പണത്തിന്റെ തിന്മകളെ ഇല്ലാതാക്കാന്‍ ഈ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. കള്ളപ്പണത്തിനെതിരെ നടപടി സ്വീകരിച്ചതോടെ കഴിഞ്ഞ വര്‍ഷം മറച്ചുവച്ചിരുന്ന 1.3 ലക്ഷം കോടി രൂപയോളം ബാങ്കുകളില്‍ എത്തി. നോട്ട് നിരോധനം വന്നതോടെ ഒരു കോടിയോളം ആളുകള്‍ നികുതി റിട്ടേണ്‍സ് ഫയല്‍ ചെയ്തു. വരും വര്‍ഷങ്ങളിലേക്കുള്ള രാജ്യത്തിന്റെ വികസനത്തിന് അടിത്തറ പാകി.

വ്യവസായ വകുപ്പിന്റെ പേര് മാറ്റും. അഞ്ചു വര്‍ഷത്തിനകം ഒരു ലക്ഷം ഡിജിറ്റല്‍ വില്ലേജുകള്‍. നികുതി റിട്ടേണ്‍ ഓണ്‍ലൈന്‍ ആക്കും. ആന്റി പൈറസി നിയമത്തില്‍ ഭേദഗതി. സിനിമ നിര്‍മ്മാണത്തിന് ഏകജാലക സംവിധാനം കൊണ്ടുവരും.

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് 58,166 കോടി അനുവദിച്ചു. ഇ.എസ്.ഐ പരിധി 21,000 രൂപയാക്കി. അങ്കണവാടി, ആശാവര്‍ക്കര്‍മാരുടെ ഓണറേറിയം 50% വര്‍ധിപ്പിച്ചു. 22 വിളകളുടെ താങ്ങുവില ഇരട്ടിയാക്കി.

ക്ലീന്‍ ആന്റ് ഗ്രീന്‍ ഇന്ത്യ

സര്‍ക്കാരിന്റെ മൂന്നാമത്തെ വലിയ ലക്ഷ്യം ക്ലീന്‍, ഗ്രീന്‍ ഇന്ത്യ ആണ്. ഇതിനായി ഇലക്ട്രിക് വാഹനങ്ങള്‍ കൊണ്ടുവരും. ഊര്‍ജസ്രോതസ്സിനായി നവീകരിച്ച മാര്‍ഗങ്ങള്‍ സ്വീകരിക്കും. ആയുധിക ഇന്‍ഡസ്ട്രിയല്‍ ഉപകരങ്ങള്‍ വഴി ഗ്രാമീണ വ്യാവസായിക വത്കരണം വര്‍ധിപ്പിക്കും. മേക്ക് ഇന്‍ ഇന്ത്യയില്‍ ഉള്‍പ്പെടുത്തിയായിരിക്കും.

ക്ലീന്‍ നദികള്‍ ആണ് അടുത്ത ലക്ഷ്യം. സുരക്ഷിതമായ കുടിവെള്ളം എല്ലാവര്‍ക്കും ലഭ്യമാക്കും. ചെറുകിട ജലസേചന പദ്ധതികള്‍ കൊണ്ടുവരും. തീരദേശ മേഖലയുടെ സംരക്ഷണത്തിന് പദ്ധതികള്‍. സര്‍ക്കാരിന്റെ പദ്ധതികളില്‍ പ്രമുഖ്യം നല്‍കുന്ന അടുത്ത ഇനം കടലും തീരദേശ മേഖലയുമാണ്. 2030 ഓടെ ഈ പദ്ധതി ലക്ഷ്യം കാണും.

ലോകത്തിന്റെ ലോഞ്ച് പാഡ് ഇന്ത്യയായി മാറുകയാണ് ലക്ഷ്യം. 2022 ഓടെ ബഹിരാകാശത്തേക്ക് ഇന്ത്യക്കാര്‍ എത്തും. ഭക്ഷ്യ സ്വയം പര്യാപ്തതയും ജൈവ ഭക്ഷ്യോത്പാദവുമാണ് അടുത്ത ലക്ഷ്യം. ആരോഗ്യമുള്ള ഇന്ത്യയ്ക്കു വേണ്ടി സമ്മര്‍ദ്ദ രഹിതവും സമഗ്ര സൗഖ്യം എല്ലാര്‍ക്കും ലഭിക്കുന്നതിനുമുള്ള പദ്ധതികള്‍ കൊണ്ടുവരും.

വരും വര്‍ഷത്തില്‍ ജിഡിപിയുടെ 3-4% ആയിരിക്കും ധനകമ്മി. ധനകാര്യ ചെലവ് 33ഃ6,292 ലക്ഷം കോടി. എസ്.സി/എസ്.ടി വിഭാഗത്തിനുള്ള ബജറ്റ് വിഹിതം 62,474 കോടി രൂപയാക്കി ഉയര്‍ത്തി. രാജ്യ വികസനത്തിന് നികുതിയായി സംഭാവന നല്‍കിയ എല്ലാവര്‍ക്കും നന്ദി.

നികുതി

അഞ്ചു ലക്ഷം രൂപ വരെ വ്യക്തികള്‍ക്ക് നികുതി ഇളവ്. ടാക്‌സ് റിബേറ്റും ലഭ്യമാക്കും. ഈ വര്‍ഷം നിലവിലെ പരിധി തുടരും. നികുതി കിഴിവ് ലഭിക്കുന്ന പരിധി നാലു ലക്ഷത്തില്‍ നിന്ന് അഞ്ചു ലക്ഷമാക്കി. മൂന്നു കോടി ചെറുകിട നികുതി ദായകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ചെറുകിട കച്ചവടക്കാര്‍, പെന്‍ഷന്‍കാര്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവര്‍ക്ക് പ്രയോജനം ലഭിക്കും. 6.5 ലക്ഷം വരെ വരുമാനമുള്ളവര്‍ വിവിധ സര്‍ക്കാര്‍ പദ്ധതികളില്‍ നിക്ഷേപമുണ്ടെങ്കില്‍ നികുതി ഇളവിന് അര്‍ഹരാണ്. സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ 50,000 രൂപയാക്കിയാക്കി. ഭവന വായ്പ, മറ്റ് നിക്ഷേപങ്ങള്‍ ഉള്ളവര്‍ക്കും ആനുകൂല്യം ലഭിക്കും.

വീട്ടുവാടകയിലെ ടാക്‌സ് ഡിഡക്ഷന്‍ നിരക്ക് 180,000ല്‍ നിന്ന് 2,40,000 രൂപയാക്കി. വിറ്റുപോകാത്ത വീടുകളുടെ നോഷണല്‍ റെന്റില്‍ നിന്നുളള നികുതി വരുമാനം രണ്ടു വര്‍ഷം കൂടി ഒഴിവാക്കി. വീടും സ്വത്തു വിറ്റുകിട്ടുന്ന പണം കൊണ്ട് രണ്ട് വീടുകള്‍ വരെ വാങ്ങാം. രണ്ടു കോടി രൂപവരെയുള്ള ക്യാപിറ്റല്‍ ഗെയിന്‍സിന് നികുതി ഉണ്ടാവില്ല.

ഇത് ഇടക്കാല ബജറ്റ് അല്ല. രാജ്യത്തിന്റെ വികസന യാത്രയാണ്. ഈ സര്‍ക്കാരിന്റെ കാലത്ത് വികസനം ജനങ്ങളുടെ മുന്നേറ്റമായി മാറിയെന്നും പിയൂഷ് ഗോയല്‍ പറയുന്നു.

ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അമേരിക്കയില്‍ ചികിത്സയില്‍ കഴിയുന്ന സാഹചര്യത്തിലാണ് സഹമന്ത്രിയായ പിയുഷ് ഗോയല്‍ ഇടക്കാല ബജറ്റ് അവതരിപ്പിച്ചത്. ജെയ്റ്റ്‌ലിയുടെ ആരോഗ്യനില മെച്ചപ്പെടട്ടെ എന്നാശംസിച്ചുകൊണ്ട് ബജറ്റ് പ്രസംഗം തുടങ്ങിയത്. ജനങ്ങള്‍ക്ക് ശക്തമായ നിര്‍ദേശം നല്‍കാന്‍ ഈ സര്‍ക്കാരിന് കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കീഴില്‍ ശുചിത്വവും സുസ്ഥിരവും സുനിശ്ചിതവുമായ രാജ്യമായി ഇന്ത്യ മാറിയെന്നും അദ്ദേഹം വ്യക്തമാക്കി.

ബജറ്റ് അവതരണത്തിനു പിന്നാലെ ഓഹരി വിപണിയില്‍ കുതിപ്പുണ്ടായി. സെന്‍സെക്‌സ് 383 പോയിന്റ് ഉയര്‍ന്നു. നിഫ്ടി 10,900ല്‍ എത്തി.



from mangalam.com http://bit.ly/2Rts0uM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages