16 മണിക്കൂര്‍ നീണ്ട പരിശ്രമം; ആറുവയസുകാരനെ സുരക്ഷിതമായി കുഴല്‍കിണറില്‍ നിന്ന് പുറത്തെത്തിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 21, 2019

16 മണിക്കൂര്‍ നീണ്ട പരിശ്രമം; ആറുവയസുകാരനെ സുരക്ഷിതമായി കുഴല്‍കിണറില്‍ നിന്ന് പുറത്തെത്തിച്ചു

പുണെ: 200 അടി താഴ്ചയുള്ള കുഴൽകിണറിൽ വീണ ആറു വയസുകാരനെ 16 മണിക്കൂർ നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ രക്ഷപ്പെടുത്തി. പോലീസിന്റേയും ദുരന്തനിവാരണ സേനയുടേയും സംയുക്ത ശ്രമങ്ങൾക്കൊടുവിലാണ് വ്യാഴാഴ്ച കുട്ടിയെ സുരക്ഷിതമായി പുറത്തെത്തിക്കാൻ കഴിഞ്ഞത്. Image Courtesy:MumbaiMirror ബുധനാഴ്ച വൈകുന്നേരം നാലരയോടെയാണ്പുണെയിലെ അംബെഗാവിൽ രവി പണ്ഡിറ്റ് ഭിൽഎന്ന ആറുവയസുകാരൻ തുറന്നു കിടന്ന കുഴൽക്കിണറിനുള്ളിലേക്ക് വീണത്. റോഡ് നിർമാണത്തൊഴിലാളിയായ പിതാവിനൊപ്പമെത്തിയ കുട്ടി മറ്റു കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെയാണ് കുഴൽ കിണറിനുള്ളിൽ അകപ്പെട്ടത്. കുഴൽക്കിണറിനുള്ളിൽ പത്തടി താഴ്ചയിൽ തങ്ങി നിൽക്കുകയായിരുന്ന കുട്ടിയെ ജീവനോടെ പുറത്തെത്തിക്കാനുള്ള ശ്രമം ഉടൻ തന്നെ ആരംഭിച്ചു. പോലീസ് -ദുരന്തനിവാരണ സേനകൾ നാട്ടുകാരുടെ സഹായത്തോടെ കിണറിനു ചുറ്റും മറ്റൊരു കുഴി നിർമിച്ച് കുട്ടിയുടെ സമീപത്തെത്തുകയായിരുന്നു. കിണറിനുള്ളിൽ കുട്ടിയ്ക്ക് ശ്വാസോച്ഛാസത്തിന് ബുദ്ധിമുട്ടുണ്ടാവാതിരിക്കാൻ കൃത്രിമഓക്സിജൻ സൗകര്യവും ലഭ്യമാക്കി. നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ വ്യാഴാഴ്ച രാവിലെ രവിയെ പുറത്തെത്തിച്ചു. A six-year-old boy who fell into a borewell in Ambegaon taluka was rescued safely on Thursday morning. More details here: https://t.co/6cDtisbwcQ pic.twitter.com/lljcUvJclj — Pune Mirror (@ThePuneMirror) February 21, 2019 #Maharashtra: Operation underway to rescue a 6-year-old boy, who is trapped in a borewell at about 10 feet depth at a village in Ambegaon, Pune. Police & NDRF team present at the spot. pic.twitter.com/7cmlmgZV9A — ANI (@ANI) February 20, 2019 Content Highlights: Six-year-old boy who fell into borewell rescued safely, Pune


from mathrubhumi.latestnews.rssfeed https://ift.tt/2IrARxK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages