അവലോകന യോഗം പുലർച്ചെ വരെ നീണ്ടു; പ്രിയങ്ക ചര്‍ച്ചയില്‍ പങ്കെടുത്തത് 16 മണിക്കൂര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, February 13, 2019

അവലോകന യോഗം പുലർച്ചെ വരെ നീണ്ടു; പ്രിയങ്ക ചര്‍ച്ചയില്‍ പങ്കെടുത്തത് 16 മണിക്കൂര്‍

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിനെ കുറിച്ച് പാർട്ടിപ്രവർത്തകരുമായി പ്രിയങ്ക ഗാന്ധി നടത്തിയ ചർച്ച ബുധനാഴ്ച പുലർച്ചെ വരെ നീണ്ടു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ആരംഭിച്ച യോഗം ബുധനാഴ്ച പുലർച്ചെ 5.30 യോടെയാണ് അവസാനിച്ചത്. ഏകദേശം 16 മണിക്കൂർ ചർച്ച നീണ്ടു. തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കേണ്ടതിനെ കുറിച്ചും തിരഞ്ഞെടുപ്പ് ഫലം അനുകൂലമാക്കുന്നതിനെ കുറിച്ചും പ്രവർത്തകരിൽനിന്നുള്ള അഭിപ്രായ ശേഖരണമായിരുന്നുചർച്ചയുടെ ലക്ഷ്യമെന്ന് പ്രിയങ്ക പ്രതികരിച്ചു. അമേഠിയും റായ്ബറേലിയും ഉൾപ്പെടെ എട്ട് ലോക്സഭാ മണ്ഡലങ്ങളിൽ നിന്നുള്ള വിവിധ ജില്ലാ പ്രസിഡന്റുമാർ ചർച്ചയിൽ പങ്കെടുത്തു. ഭർത്താവ് റോബർട്ട് വദ്ര, ഭർതൃ മാതാവ് മൗറീൻ വദ്ര എന്നിവരുടെ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിന് ശേഷമാണ് ജയ്പുരിൽ നിന്ന് പ്രിയങ്ക ചർച്ചയ്ക്കായി ലഖ്നൗവിലെത്തിയത്. പാർട്ടി സംഘടനയെ കുറിച്ചും നിലവിലെ രീതികളിൽ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ചും ഇപ്പോൾ കൂടുതൽ പഠിക്കുകയാണെന്ന് പ്രിയങ്ക പറഞ്ഞു. സോണിയയ്ക്കും രാഹുലിനും വേണ്ടി തിരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ പങ്കെടുത്തതൊഴികെ, പൊതുരംഗത്തേക്കുള്ള പ്രിയങ്കയുടെ വരവ് നടക്കാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ അനുകൂലതരംഗങ്ങൾ സൃഷ്ടിക്കുമെന്നാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ. കിഴക്കൻ ഉത്തർപ്രദേശുൾപ്പെടെ 41 സീറ്റുകളുടെ ചുമതലയാണ് പ്രിയങ്കയ്ക്ക് നൽകിയിട്ടുള്ളത്. പ്രിയങ്കയോടൊപ്പം ഉത്തർപ്രദേശിന്റെ ചുമതലയുള്ള ജ്യോതിരാദിത്യസിന്ധ്യയും ഇന്നലെ പ്രവർത്തകരുമായി ചർച്ച നടത്തിയിരുന്നു. 39 സീറ്റുകളുടെ ചുമതല വഹിക്കുന്ന സിന്ധ്യയുടെ ചർച്ച രാത്രി 2.30 ന് അവസാനിച്ചിരുന്നു. രാഹുൽ, ജ്യോതിരാദിത്യ സിന്ധ്യ എന്നിവർക്കൊപ്പം തിങ്കളാഴ്ച നടന്ന റോഡ്ഷോയിലുംപ്രിയങ്ക പങ്കെടുത്തിരുന്നു. പ്രിയങ്കയുടെ പരസ്യരാഷ്ട്രീയ പ്രവേശനത്തിന്റെ ഗംഭീര അവതരണമായിരുന്നു കോൺഗ്രസ് റോഡ് ഷോയിലൂടെ നടപ്പാക്കിയത്. Had a very productive meeting today with Smt. @priyankagandhi along with many colleagues from Unnao. Her warmth and attention to detail left us charged up! pic.twitter.com/WeNFJnR8oK — Annu Tandon (@AnnuTandonUnnao) February 12, 2019 Cotent Highlights: Priyanka Gandhis Meet Ended At 5.30 am in Lucknow, Rahul Gandhi


from mathrubhumi.latestnews.rssfeed http://bit.ly/2N3Bg85
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages