ലണ്ടന്‍: വിമാനയാത്രക്കിടെ മദ്യപിച്ച് ലക്കുകെട്ട് ബഹളം വച്ച യാത്രക്കാരവന് വിമാനകമ്പനി വന്‍ തുക പിഴ ചുമത്തി. 16000 അമേരിക്കന്‍ ഡോളറാണ് ഡേവിഡ് സ്റ്റീഫന്‍ എന്നയാള്‍ക്ക് പിഴയായി ചുമത്തിയിരിക്കുന്നത്. മറ്റുയാത്രക്കാരുടെ പരാതിയെത്തുടര്‍ന്നാണ് നടപടി. ഇയാളുടെ നടപടിയെത്തുടര്‍ന്ന് വിമാനം തിരിച്ചിറക്കേണ്ടിവന്നത്.
ഇത്തരത്തില്‍ വിമാനം തിരിച്ചിറക്കേണ്ടി വന്നതിനാല്‍ വന്‍ തോതില്‍ ഇന്ധനനഷ്ടവും ഉണ്ടായിരുന്നു. 20000 ടണ്‍ ഇന്ധനത്തിന്റെ പണമാണ് ഈടാക്കിയിരുന്നത്. ഇത് കണക്കാക്കിയാണ് ഇത്രയധികം തുക പിഴയായി ഈടാക്കിയത്.
ഇയാള്‍ മദ്യപിച്ച് സഹയാത്രികരെ പുലഭ്യം പറയുകയും ചെയ്തികരുന്നു. പിന്നീട്, ഡേവിഡ് കോടതിയില്‍ മാപ്പപേക്ഷ കോടതയില്‍ നല്‍കിയെങ്കിലും അത് പരിഗണിച്ചില്ല. അതേസമയം, യാത്രക്കാര്‍ക്കുള്ള നഷ്ടപരിഹാരം വിമാനക്കമ്പനി നല്‍കേണ്ടി വരും. ഇതും ഇന്ധനത്തുകയും കൂടിയാകുമ്പോള്‍ ഒന്നരലക്ഷത്തോളം ഡോളറാകും ഈടാക്കുന്നത്.
ഡേവിഡിന്റെ അടുത്ത ബന്ധു മരിച്ചതിനെത്തുടര്‍ന്നുണ്ടായ മാനസിക സംഘര്‍ഷത്തിലാണ് ഇയാള്‍ ഇത്തരത്തില്‍ പെരുമാറിയതെ്‌ന് കോടതിയില്‍ അഭിഭാഷകന്‍ അറിയിക്കുകയായിരുന്നു. ഇത് കണക്കിലെടുത്ത് കോടതി പിഴ കുറയ്ക്കുകയും ചെയ്തു.
from mangalam.com http://bit.ly/2D7MeoH
via IFTTT
No comments:
Post a Comment