15 കാരിയെ പീഡിപ്പിച്ച കേസില്‍ ഇമാമിനെതിരെ പോക്‌സോ കേസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, February 12, 2019

15 കാരിയെ പീഡിപ്പിച്ച കേസില്‍ ഇമാമിനെതിരെ പോക്‌സോ കേസ്

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ തിരുവനന്തപുരം നെടുമങ്ങാട് ഇമാമിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. തൊളിക്കോട് ജമാഅത്തിലെ മുൻ ഇമാം ഷെഫീക്ക് അൽ ഖാസിമിക്കെതിരെയാണ് വിതുര പൊലീസ് പോക്സോ ചുമത്തിയത്. പള്ളി കമ്മിറ്റി പ്രസിഡന്റിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇമാമിനെതിരെ കേസെടുത്തത്. പീഡന ആരോപണത്തെ തുടർന്ന് ഇയാളെ പളളി ഇമാം സ്ഥാനത്ത് നിന്ന് മാറ്റി. സ്കൂളിൽ നിന്നും മടങ്ങിവരുന്ന 15കാരിയായ കുട്ടിയെ കാറിൽ കയറ്റി വനപ്രദേശത്തേക്ക് കൊണ്ടു പോയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. പ്രദേശത്തെ തൊഴിലുറപ്പ് സ്ത്രീകൾ ഇമാമിനെയും കുട്ടിയെയും വണ്ടിയിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതോടെ തടഞ്ഞു നിർത്തുകയായിരുന്നു. തൊഴിലാളികളെ കണ്ടയുടൻ കുട്ടി രക്ഷിക്കണമെന്ന് പറഞ്ഞ് കരയുകയായിരുന്നു. അതേസമയം, കുട്ടി ആരാണെന്ന് ചോദിച്ചപ്പോൾ തന്റെ ഭാര്യയാണെന്നാണ് ഇമാം പറഞ്ഞത്. Content Highlights: imam arrested for pocso case


from mathrubhumi.latestnews.rssfeed http://bit.ly/2SCdwNR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages