സ്‌ഫോടനത്തിന് ശക്തി കൂട്ടാന്‍ ആര്‍ഡിഎക്‌സിനൊപ്പം മാരകമായ 150 ലധികം വസ്തുക്കള്‍; 100 മീറ്റര്‍ വിസ്താരത്തില്‍ രക്തവും മാംസവും ചിതറിക്കിടന്നു ; 80 മീറ്റര്‍ അകലത്തേക്ക് വരെ മനുഷ്യശരീരങ്ങള്‍ തെറിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 16, 2019

സ്‌ഫോടനത്തിന് ശക്തി കൂട്ടാന്‍ ആര്‍ഡിഎക്‌സിനൊപ്പം മാരകമായ 150 ലധികം വസ്തുക്കള്‍; 100 മീറ്റര്‍ വിസ്താരത്തില്‍ രക്തവും മാംസവും ചിതറിക്കിടന്നു ; 80 മീറ്റര്‍ അകലത്തേക്ക് വരെ മനുഷ്യശരീരങ്ങള്‍ തെറിച്ചു

ശ്രീനഗര്‍: ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ട ചാവേര്‍ സ്‌ഫോടനത്തിന് പിന്നില്‍ ചാവേര്‍ ആദിലിന് കൂടുതല്‍ പേരുടെ സഹായം കിട്ടിയിട്ടുണ്ടെന്ന് സംശയം. കൂറ്റന്‍ സ്‌ഫോടനത്തിന്റെ വ്യാപ്തി 150 മീറ്റര്‍ നീളത്തില്‍ പടര്‍ന്നെന്നും ശക്തിയില്‍ മനുഷ്യശരീരങ്ങള്‍ 80 മീറ്റര്‍ അകലത്തേക്ക് വരെ തെറിച്ചു പോയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചാവേറായ ആദില്‍ തനിയെയല്ല കുറ്റകൃത്യം നടത്തിയതെന്നും ഒട്ടേറെ പേരുടെ സഹായം കിട്ടിയിട്ടുണ്ടെന്നും ആര്‍ ഡി എക്സ് കൊണ്ടുവന്നത് അതിര്‍ത്തിക്കപ്പുറത്ത് നിന്നായിരിക്കാമെന്നുമാണ് സംശയിക്കുന്നത്.

ഏകദേശം 60 കിലോയോളം അതിശക്തിയേറിയ ആര്‍ഡിഎക്‌സ് ആണ് ഉപയോഗിച്ചത്. സ്‌ഫോടനത്തിന്റെ കരുത്ത് കൂട്ടാന്‍ ആര്‍ഡിഎക്‌സിനൊപ്പം കൂറ്റന്‍ പാറകള്‍ തകര്‍ക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ ഉള്‍പ്പെടെ 150 ലധികം സ്‌ഫോടക വസ്തുക്കളും നിറച്ചിരുന്നതായി സ്ഥലത്ത് പരിശോധന നടത്തിയ ഫോറന്‍സിക് വിദഗ്ദ്ധരുടെ സംഘം കണ്ടെത്തിയിട്ടുണ്ട്. സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനം
ആദില്‍ സൈനികര്‍ സഞ്ചരിച്ച ബസില്‍ കൊണ്ടുപോയി മുട്ടിച്ചിരുന്നില്ല. പകരം തൊട്ടടുത്ത് എത്തി സ്‌ഫോടനം നടത്തുക ആയിരുന്നു. ശക്തമായ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ 80 മീറ്റര്‍ അകലത്തേക്ക് വരെ ആള്‍ക്കാര്‍ തെറിച്ചുപോയി.

കനത്ത സുരക്ഷാ സംവിധാനമുള്ള സൈനിക ബസില്‍ ചാവേര്‍ സ്‌ഫോടനം നടത്തിയത് എങ്ങിനെ എന്ന കാര്യത്തില്‍ വിവിധ വശങ്ങള്‍ പരിശോധിക്കുന്നുണ്ട്. സ്‌ഫോടനം നടന്ന സ്ഥലത്തു നിന്നും പത്തു കിലോമീറ്റര്‍ അപ്പുറത്താണ് ആദില്‍ താമസിക്കുന്നത്. എങ്ങിനെ ഇയാള്‍ ദേശീയപാതയിലൂടെ ഇത്രയും ദൂരം സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനം കൊണ്ടു വന്നു എന്നതാണ് ഏറ്റവും സംശയം ഉയര്‍ത്തുന്നത്. ഇക്കാര്യത്തില്‍ ആദിലിന് ആരെങ്കിലും സഹായം ചെയ്്തിരിക്കാം എന്നാണ് കരുതുന്നത്. സൈനിക വാഹനം അടുത്തെത്തുന്ന വിവരം ആദിലിനെ ആരെങ്കിലും അറിയിച്ചിരിക്കാം എന്നും ദേശീയപാതയിലേക്ക് എത്താന്‍ ഇയാള്‍ ഊടു വഴികള്‍ ഉപയോഗിച്ചിരിക്കാം എന്നുമാണ് കരുതുന്നത്.

സ്‌ഫോടനം നടത്താന്‍ ഉപയോഗിച്ച വാഹനം കശ്മീരില്‍ നിന്നുള്ളത് തന്നെയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വാഹനത്തിന്റെ നമ്പര്‍ പ്‌ളെയിറ്റില്‍ നിന്നും അത് കശ്മീര്‍ റജിസ്‌ട്രേഷനില്‍ ഉള്ളതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സ്‌ഫോടന സ്ഥലത്തു നിന്നും ഒരു കാറിന്റെ ബംബറും കിട്ടിയിട്ടുണ്ട്. ഇത് ആള്‍ട്ടോയുടേതോ സെഡാന്റെതോ ആണെന്നാണ് സംശയം. നേരത്തേ സ്‌ഫോടനം നടത്താല്‍ ഉപയോഗിച്ചത് സ്‌കോര്‍പിയോ ആണെന്ന രീതിയിലായിരുന്നു പുറത്തുവന്ന വാര്‍ത്തകള്‍. മാസങ്ങളോളം നീണ്ടു നിന്ന പ്‌ളാനിംഗും പദ്ധതിക്കും ശേഷമാണ് ഇങ്ങിനെ ഒരു സ്‌ഫോടനം നടത്തിയിരിക്കുക എന്നാണ് പോലീസ് സംശയിക്കുന്നത്. സ്‌ഫോടനത്തിന് ഉപയോഗപ്പെടുത്തിയ ആര്‍ഡിഎക്‌സിന്റെ അളവ് കൃത്യമായി നിര്‍ണ്ണയിച്ചിട്ടില്ല. ചെറിയ ചെറിയ അളവില്‍ അതിര്‍ത്തിക്കപ്പുറത്ത് നിന്നും കൊണ്ടുവന്നതായിരിക്കാം എന്നാണ് സംശയിക്കുന്നത്.

സൈനിക വാഹനത്തിന് ഒപ്പം പോകാറുള്ള ദ്രുതകര്‍മ്മസേനയുടെ യൂണിറ്റിന്റെ വാഹനം സൈനികര്‍ സഞ്ചരിച്ച വാഹനത്തിന് തൊട്ടു മുമ്പില്‍ ഉണ്ടായിരുന്നു. ഈ വാഹനം കടന്നു പോയ ശേഷം വിവരം ആദിലിന് കൃത്യമായി കിട്ടിയിട്ടുണ്ടാകണം. കത്തിപ്പോയ ബസ് വെറും സ്റ്റീല്‍ കഷണമായി ചുരുങ്ങിപ്പോയി. ഹൈവേയുടെ 100 മീറ്റര്‍ വിസ്താരത്തിലായിരുന്നു മൃതദേഹങ്ങള്‍ ചിതറികിടന്നത്. പത്തു കിലോമീറ്റര്‍ അകലെയുള്ള താമസ സ്ഥലത്തു നിന്നും എങ്ങിനെയാണ് ദര്‍ സ്‌ഫോടനം നടക്കുന്ന സ്ഥലത്തേക്ക് സ്‌ഫോടക വസ്തുക്കള്‍ കുത്തിനിറച്ച വാഹനവുമായി എത്തിയതെന്ന അന്വേഷണത്തിലാണ് പോലീസ്. ഇയാള്‍ക്ക് ചിലരുടെ സഹായം കിട്ടിയിരുന്നതായി പോലീസ് സംശയിക്കുന്നുണ്ട്. സിആര്‍പിഎഫ് വാഹനങ്ങള്‍ വരുന്ന ഹൈവേയിലേക്ക് എങ്ങിനെയാണ് ആദില്‍ സ്‌ഫോടക വസ്തു നിറഞ്ഞ വാഹനവുമായി പ്രവേശിച്ചതെന്നും അന്വേഷിക്കുകയാണ്.



from mangalam.com http://bit.ly/2TMRmFM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages