ലോക്‌സഭാ തിരഞ്ഞെടുപ്പ്, എല്‍ഡിഎഫിന്റെ കേരള സംരക്ഷണ യാത്ര ഫെബ്രുവരി 14 ന് തുടങ്ങും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, February 13, 2019

ലോക്‌സഭാ തിരഞ്ഞെടുപ്പ്, എല്‍ഡിഎഫിന്റെ കേരള സംരക്ഷണ യാത്ര ഫെബ്രുവരി 14 ന് തുടങ്ങും

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായുള്ള എൽഡിഎഫിന്റെ കേരള സംരക്ഷണ യാത്ര ഫെബ്രുവരി 14 ന് ആരംഭിക്കും. രണ്ടു ജാഥകളാണ് എൽഡിഎഫ് ആസൂത്രണം ചെയ്തിരിക്കുന്നത്. തിരുവനന്തപുരത്തുനിന്ന് തെക്കൻ മേഖലാ ജാഥയും കാസർകോടുനിന്ന് വടക്കൻ മേഖലാ ജാഥയും ആരംഭിച്ച് മാർച്ച് രണ്ടിന് തൃശ്ശൂരിൽ സമാപിക്കുന്ന വിധത്തിലാണ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. തെക്കൻ മേഖലാ ജാഥ ഫെബ്രുവരി 14 ന് തിരുവനന്തപുരത്ത് തുടക്കം കുറിക്കും. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് ജാഥ നയിക്കുക. 14 ന് പൂജപ്പുര മൈതാനിയിൽ സി.പി.ഐ അഖിലേന്ത്യാ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡി ജാഥ ഉദ്ഘാടനം ചെയ്യും. വടക്കൻ മേഖലാ ജാഥ 16 ന് കാസർകോട് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. ബി.ജെ.പി സർക്കാരിനെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ... വികസനം, സമാധാനം, സാമൂഹ്യ പുരോഗതി, ജനപക്ഷം ഇടതുപക്ഷം എന്നീ മുദ്രാവാക്യങ്ങളുയർത്തിയാണ് മേഖലാ ജാഥകൾ പര്യടനം നടത്തുന്നത്. മാർച്ച് രണ്ടിന് തൃശൂരിൽ നടക്കുന്ന മഹാറാലിയോടെ ജാഥകൾ സമാപിക്കും. Content Highlights:Loksabha Election 2019 LDF Kerala campaign Start February 14


from mathrubhumi.latestnews.rssfeed http://bit.ly/2GK1ewx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages