ഒളിക്യാമറയില്‍ കുടുങ്ങി; കൈക്കൂലി വാങ്ങിയ മൂന്ന് യുപി മന്ത്രിമാരുടെ സെക്രട്ടറിമാര്‍ അറസ്റ്റിലായി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 6, 2019

ഒളിക്യാമറയില്‍ കുടുങ്ങി; കൈക്കൂലി വാങ്ങിയ മൂന്ന് യുപി മന്ത്രിമാരുടെ സെക്രട്ടറിമാര്‍ അറസ്റ്റിലായി

ലഖ്നൗ: അഴിമതിക്കും കൈക്കൂലി വാങ്ങിയതിനുമായി മൂന്ന് യുപി മന്ത്രിമാരുടെ പേഴ്സണൽ സെക്രട്ടറിമാർ പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായി. നിയമസഭയ്ക്ക് അകത്ത് വച്ച്ഇവർ കൈക്കൂലി വാങ്ങുന്നതിന്റെ ദൃശ്യങ്ങൾ ഒളിക്യാമറ ഓപ്പറേഷനിലൂടെ കഴിഞ്ഞ ദിവസം ഒരു വാർത്താ ചാനൽ പുറത്തുവിട്ടിരുന്നു. ഇതേ തുടർന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഡീഷണൽ ഡയറക്ടർ ജനറലിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. എബിപി ന്യൂസാണ് ദൃശ്യങ്ങൾ പുറത്തുവിട്ടത്. ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ സംഭവത്തിലുൾപ്പെട്ട സെക്രട്ടറിമാരെ സസ്പെൻഡ് ചെയ്തിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഖനന, എക്സൈസ് മന്ത്രി അർച്ചന പാണ്ഡെ, പിന്നാക്ക ക്ഷേമ മന്ത്രി ഓം പ്രകാശ് രാജ്ഭാർ, വിദ്യാഭ്യാസ മന്ത്രി സന്ദീപ് സിങ് എന്നിവരുടെ പേഴ്സണൽ സെക്രട്ടറിമാരാണ് അറസ്റ്റിലായത്. മന്ത്രി ഓം പ്രകാശ് രാജ്ഭാറുടെ സെക്രട്ടറി 40 ലക്ഷം കൈക്കൂലി വാങ്ങുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരുന്നത്. സ്കൂളുകൾക്ക് ബാഗുകളും യൂണിഫോമും വിതരണം ചെയ്യുന്നതിനുള്ള കരാറിനായിയിട്ടാണ് വിദ്യാഭ്യാസ മന്ത്രി സന്ദീപ് സിങിന്റെ സെക്രട്ടറി കൈക്കൂലി വാങ്ങിയത്. Content Highlights:UP Ministers Arrested For Seeking Bribes,sting operation


from mathrubhumi.latestnews.rssfeed http://bit.ly/2slcQxD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages