സാമ്പത്തിക സംവരണ ബില്ലിനെതിരെ എസ്.എന്‍.ഡി.പി സുപ്രീംകോടതിയിലേക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 13, 2019

സാമ്പത്തിക സംവരണ ബില്ലിനെതിരെ എസ്.എന്‍.ഡി.പി സുപ്രീംകോടതിയിലേക്ക്

ആലപ്പുഴ: സാമ്പത്തിക സംവരണ ബില്ലിനെതിരെ എസ്.എൻ.ഡി.പി സുപ്രീം കോടതിയെ സമീപിക്കുമെന്ന് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സമദൂരം പറഞ്ഞ് നടന്നിരുന്ന എൻ.എസ്.എസുകാർ ഇപ്പോൾ ബി.ജെ.പിയായിക്കഴിഞ്ഞു. ഏഴ് ദിവസം കൊണ്ട് ഇതുപോലൊരു ബില്ല് പാസാക്കിയത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു. പിണറായിയെ അച്ഛാന്നും കൊച്ചച്ഛാന്നും വിളിച്ചവരാണ് എൻ.എസ്.എസ്. ഭരണഘടനാ വിരുദ്ധമാണ് സാമ്പത്തിക സംവരണ ബില്ല്. ഭരണഘടനയിൽ അംബേദ്കർ എഴുതിയത് സാമ്പത്തിക സംവരണം വേണമെന്നല്ല. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്നവർക്ക് മാത്രമാണ് സംവരണം വേണ്ടത്. ഇന്ത്യൻ ഭരണഘടനയെ പൊളിച്ചെഴുതാൻ പാർലമെന്റിന് അധികാരമില്ല. നേരത്തെയും ചില സർക്കാരുകൾ ഇത്തരത്തിലുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും അതെല്ലാം സുപ്രീം കോടതി തടയുകയായിരുന്നു. ഈ പോരാട്ടത്തിൽ തങ്ങൾ വിജയിക്കും. സാമ്പത്തിക സംവരണം ഇന്ത്യയിൽ നടക്കാൻ പോകുന്നില്ല. ബി.ഡി.ജെ.എസ് എൻ.ഡി.എയിൽ തുടരുന്നതിന്റെ ധാർമികതയെ കുറിച്ച് അവരോട് ചോദിക്കണമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. content highlights:Vellappally natesan,quota bill, SNDP, NSS


from mathrubhumi.latestnews.rssfeed http://bit.ly/2RmEGZb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages