സിദ്ധരാമയ്യയ്ക്ക് എംഎല്‍എ ആഡംബരകാര്‍ സമ്മാനിച്ചെന്ന് ആരോപണം; യാത്രചെയ്യാന്‍ നല്‍കിയതെന്ന് കോണ്‍ഗ്രസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 20, 2019

സിദ്ധരാമയ്യയ്ക്ക് എംഎല്‍എ ആഡംബരകാര്‍ സമ്മാനിച്ചെന്ന് ആരോപണം; യാത്രചെയ്യാന്‍ നല്‍കിയതെന്ന് കോണ്‍ഗ്രസ്

ബെംഗളൂരു: കർണാടക മുൻമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യക്ക് കോൺഗ്രസ് എം എൽ എ ആഡംബര കാർ സമ്മാനിച്ചതായി മാധ്യമറിപ്പോർട്ട്. കർണാടകയിൽ കോൺഗ്രസിന്റെയും ബി ജെ പിയുടെയും രാഷ്ട്രീയ കരുനീക്കങ്ങൾ സജീവമായിരിക്കെയാണ് വാർത്ത പുറത്തെത്തിയിരിക്കുന്നത്. കോൺഗ്രസ് എം എൽ എ ബൈരാതി സുരേഷ് സിദ്ധരാമയ്യക്ക്മെഴ്സിഡീസ് ബെൻസ് കാർ സമ്മാനിച്ചുവെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഈ റിപ്പോർട്ടുകളെ തള്ളി മന്ത്രി ഡി കെ ശിവകുമാർ രംഗത്തെത്തി.സിദ്ധരാമയ്യക്ക് കാർ സുരേഷ് സമ്മാനിച്ചതല്ലെന്നും യാത്രാ ആവശ്യങ്ങൾക്കായി വിട്ടുകൊടുത്തതാണെന്നും അദ്ദേഹം പറഞ്ഞു. ചിലപ്പോൾ യാത്ര ചെയ്യാൻ സുഹൃത്തുക്കളുടെ വാഹനം ഉപയോഗിക്കാറില്ലേ അതുപോലെയാണിതെന്നും ശിവകുമാർ കൂട്ടിച്ചേർത്തു. സിദ്ധരാമയ്യ കാർ സമ്മാനമായി സ്വീകരിച്ചതാണ് എന്നതിന് എന്തെങ്കിലും രേഖയുണ്ടോയെന്നും അദ്ദേഹം ആരാഞ്ഞു. ഇതാദ്യമായല്ല സിദ്ധരാമയ്യ സമ്മാനവിവാദങ്ങളിൽകുടുങ്ങുന്നത്. കഴിഞ്ഞ വർഷം ജൂണിൽ അന്നത്തെ മന്ത്രി കെ ജി ജോർജ് സിദ്ധരാമയ്യക്ക് ഒരു ടൊയോട്ട ലാൻഡ് ക്രൂയിസർ കാറും ഒരു വർഷത്തേക്കുള്ള ഇന്ധന കൂപ്പണും സമ്മാനിച്ചിരുന്നു. ഇത് വിവാദമവുകയും ചെയ്തു. അതോടെ ഇന്നോവ കാറിൽ ദീർഘദൂരം സഞ്ചരിക്കുമ്പോൾ സിദ്ധരാമയ്യക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഗണിച്ച് താൻ കാർ വിട്ടുനൽകിയതാണെന്ന് ജോർജ് നിലപാട് സ്വീകരിക്കുകയായിരുന്നു. 2016ൽ വജ്രം പതിച്ച വാച്ച് സമ്മാനമായി സിദ്ധരാമയ്യ സ്വീകരിച്ചതും വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചത്. ബി ജെ പി, ജെ ഡി എസ് അംഗങ്ങൾ വലിയ വിമർശനമുയർത്തി രംഗത്തെത്തുകയും ചെയ്തു. അതോടെ വാച്ചിനെ സംസ്ഥാന സ്വത്തായി പ്രഖ്യാപിച്ച് സിദ്ധരാമയ്യ പ്രഖ്യാപിക്കുകയും സ്പീക്കറിന് കൈമാറുകയും ചെയ്തു. content highlights:Reports of Congress MLA giving luxury car to Siddaramaiah surface, d k shivakumar


from mathrubhumi.latestnews.rssfeed http://bit.ly/2sBeFGw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages