പാറ്റ്‌ന: എഐസിസി ജനറല്‍ സെക്രട്ടറിയായി രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതിന് പിന്നാലെ പ്രിയങ്കാഗാന്ധിയെ വിടാതെ പിന്തുടര്‍ന്ന് ബിജെപി. രാഷ്ട്രീയമെന്നാല്‍ കേവലം സുന്ദരിമത്സരമല്ലെന്ന് ഗോപ്യമായി പ്രിയങ്കയെ ആക്ഷേപിച്ച് രംഗത്ത് എത്തിയിരിക്കുന്നത് ബിജെപി നേതാവും ബീഹാര്‍ ഉപമുഖ്യമന്ത്രിയുമായ സുശീല്‍ കുമാര്‍ മോഡിയാണ്. മുന്‍കാല പ്രവര്‍ത്തനങ്ങളുടെ ജനകീയ വിലയിരുത്തലാണ് തെരഞ്ഞെടുപ്പെന്ന് അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് എന്നാല്‍ ഗുസ്തിയോ സുന്ദരിയെ തെരഞ്ഞെടുപ്പോ മറ്റേതെങ്കിലും തരത്തിലുള്ള മത്സരമോ അല്ല. അത് രാഷ്ട്രീയ മത്സരമാണ്. ഒരു രാഷ്ട്രീയ മത്സരത്തില്‍ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ജനങ്ങള്‍ വോട്ട് ചെയ്യുന്നത്. പാര്‍ട്ടിറാലിയില്‍ ഹൗറയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം എഐസിസി ജനറല്‍ സെക്രട്ടറിയായി പ്രിയങ്കയെ തെരഞ്ഞെടുത്തത് മുതല്‍ കോണ്‍ഗ്രസുകാര്‍ക്ക് ഹാലിളകിയിരിക്കുകയാണെന്നാണ് കോണ്‍ഗ്രസ് തിരിച്ചടിച്ചത്.
മോഡിയുടെ കമന്റ് കോണ്‍ഗ്രസിനെ ഒരു തരത്തിലും ഇല്ലായ്മ ചെയ്യില്ലെന്നും പ്രിയങ്ക രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതായുള്ള പ്രഖ്യാപനം വന്നത് മുതല്‍ ബിജെപി നേതൃത്വം ഭയന്നു വിറയ്ക്കുകയാണെന്നും പ്രിയങ്കയേയും ഗാന്ധി കുടുംബത്തെയും ആക്ഷേപിച്ചുള്ള പ്രതിരോധം ഇതിന്റെ ഭാഗമാണെന്നും പറഞ്ഞു.
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഈ കുടുംബത്തിന് വളരാനാകുമെന്നുള്ള തിരിച്ചറിവില്‍ ഭയം കൊണ്ട് ഓരോന്നു വിളിച്ചു പറയുകയാണെന്ന് കോണ്‍ഗ്രസ് പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ചയാണ് കിഴക്കന്‍ യുപിയുടെ ചുമതല നല്‍കി പ്രിയങ്കാഗാന്ധിയെ രാഹുല്‍ എഐസിസി ജനറല്‍ സെക്രട്ടറിയായി നിയോഗിച്ചത്. പ്രിയങ്കയുടെ അപ്രതീക്ഷിത വരവ് പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് ശക്തമായ ഊര്‍ജ്ജമായി മാറിയിരിക്കുകയാണ്.
from mangalam.com http://bit.ly/2S8zBmO
via IFTTT
No comments:
Post a Comment