അജയ് മാക്കന്‍ പിസിസി അധ്യക്ഷ സ്ഥാനം രാജിവച്ചു, ദേശീയനേതൃത്വത്തിലേക്കെന്ന് സൂചന - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, January 4, 2019

അജയ് മാക്കന്‍ പിസിസി അധ്യക്ഷ സ്ഥാനം രാജിവച്ചു, ദേശീയനേതൃത്വത്തിലേക്കെന്ന് സൂചന

ന്യൂഡൽഹി: അജയ് മാക്കൻ ഡൽഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷ സ്ഥാനം രാജിവെച്ചു. നാലു കൊല്ലം മുമ്പ് സംസ്ഥാന കോൺഗ്രസ് അധ്യക്ഷസ്ഥാനത്തെത്തിയ അജയ് മാക്കന്റെ രാജി പാർട്ടി നേതൃത്വം സ്വീകരിച്ചതായാണ് ഔദ്യോഗിക റിപ്പോർട്ട്.എഎപിയുമായി സഖ്യമുണ്ടാക്കുന്നതിനെ ശക്തമായി എതിർക്കുന്ന നേതാവാണ് അജയ് മാക്കൻ. ആരോഗ്യകാരണങ്ങളാണ് രാജിയ്ക്ക് കാരണമായി പറയുന്നതെങ്കിലും വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് ദേശീയനേതൃത്വത്തിലേക്ക് മാക്കൻ വരുമെന്നാണ് റിപ്പോർട്ട്. രാജി വിവരം ട്വിറ്ററിലൂടെ അറിയിക്കുന്നതിനു മുമ്പ് അജയ് മാക്കൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി വ്യാഴാഴ്ച രാത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. 2015 ലെ തിരഞ്ഞെടുപ്പിനു ശേഷം നാലു കൊല്ലംസംസ്ഥാന കോൺഗ്രസ് തലപ്പത്തിരിക്കുമ്പോൾ രാഹുൽഗാന്ധിയും പാർട്ടിപ്രവർത്തകരും മാധ്യമങ്ങളും നൽകിയ സ്നേഹവും പിന്തുണയും അളവറ്റതായിരുന്നുവെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. എല്ലാവരും നൽകിയ പിന്തുണയ്ക്ക് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു. 2015 विधान सभा के उपरान्त- बतौर @INCDelhi अध्यक्ष-पिछले 4 वर्षों से,दिल्ली कांग्रेस कार्यकर्ताओं द्वारा,कांग्रेस कवर करने वाली मीडिया द्वारा,एवं हमारे नेता @RahulGandhi जी द्वारा,मुझे अपार स्नेह तथा सहयोग मिला है। इन कठिन परिस्थितियों में यह आसान नहीं था! इसके लिए ह्रदय से आभार! — Ajay Maken (@ajaymaken) January 4, 2019 2018 സെപ്റ്റംബറിൽ ആരോഗ്യകാരണങ്ങളാൽ മാക്കൻ രാജി വെക്കുന്നതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. 2017 ൽ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേരിട്ട പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജി വെക്കാനുള്ള സന്നദ്ധത മാക്കൻ അറിയിച്ചുവെങ്കിലും അന്ന് പാർട്ടി ഉപാധ്യക്ഷനായിരുന്ന രാഹുൽ ഗാന്ധി അദ്ദേഹത്തോട് പദവിയിൽ തുടരാൻ ആവശ്യപ്പെടുകയായിരുന്നു. ആം ആദ്മി പാർട്ടിയുമായി സഖ്യമുണ്ടാക്കുന്നതിൽ മാക്കനും കോൺഗ്രസ് ദേശീയ നേതൃത്വവും തമ്മിൽ അഭിപ്രായഭിന്നത നിലനിന്നിരുന്നു. Content Highlights: Ajay Maken Resigns As Delhi Congress Chief, May Get Central Role, Indian National Congress


from mathrubhumi.latestnews.rssfeed http://bit.ly/2LQEo6O
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages