തിരുവനന്തപുരം: പോലീസ് സ്റ്റേഷൻ ആക്രമണത്തിലെ പ്രതികളെ തേടി ഡി.സി.പി. ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തിലുള്ള സംഘം സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസിൽ റെയ്ഡ് നടത്തി. മെഡിക്കൽ കോേളജ് പോലീസ് സ്റ്റേഷനു നേരേ കല്ലേറു നടത്തിയ സി.പി.എമ്മിന്റെ മുതിർന്ന നേതാക്കളെ തേടിയാണ് പോലീസ് ജില്ലാക്കമ്മിറ്റി ഓഫീസിൽ എത്തിയത്. സി.പി.എമ്മിന്റെ മുതിർന്ന നേതാക്കൾ തടയാൻ ശ്രമിച്ചെങ്കിലും പരിശോധന നടത്തുമെന്ന നിലപാടിൽ ഡി.സി.പി. ഉറച്ചുനിന്നു. തുടർന്നാണ് ഇവർ പരിശോധന നടത്തിയത്. എന്നാൽ, ആരെയും അറസ്റ്റുചെയ്യാനായില്ല. വ്യാഴാഴ്ച അർധരാത്രിയോടെയായിരുന്നു സംഭവം. ഡി.സി.പി.യായിരുന്ന ആർ.ആദിത്യ ശബരിമല ഡ്യൂട്ടിക്കു പോയപ്പോൾ പകരക്കാരിയായാണ് വനിതാ സെൽ എസ്.പി.യായ ചൈത്ര തെരേസ ജോണിന് തിരുവനന്തപുരം ഡി.സി.പി.യുടെ അധികച്ചുമതല നൽകിയത്. മുഖ്യമന്ത്രിയുടെ ഓഫീസ് ഡി.ജി.പി.യോട് വിശദീകരണം തേടി സി.പി.എം. തിരുവനന്തപുരം ജില്ലാക്കമ്മിറ്റി ഓഫീസിൽ പോലീസ് പരിശോധന നടത്തിയതിൽ മുഖ്യമന്ത്രിയുടെ ഓഫീസ് സംസ്ഥാന പോലീസ് മേധാവിയോട് വിശദീകരണം തേടി. സി.പി.എം. ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിശദീകരണം ആവശ്യപ്പെട്ടത്. content highlights:IPS Officer Chaitra Teresa John, cpm dc office
from mathrubhumi.latestnews.rssfeed http://bit.ly/2DyCMw2
via
IFTTT
No comments:
Post a Comment