ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം മോർഫ് പ്രചരിപ്പിച്ചതിന് എം ഡി എം കെ(മറുമലർച്ചി ദ്രാവിഡ മുന്നേട്ര കഴകം) നേതാവ് സത്യരാജ് ബാലു അറസ്റ്റിൽ. ഹിന്ദുമക്കൾ കക്ഷിയും ബി ജെ പിയും സത്യരാജിനെതിരെ പരാതി നൽകിയിരുന്നു.സിർകഴി പോലീസാണ് സത്യരാജിന്റെഅറസ്റ്റ് രേഖപ്പെടുത്തിയത്. ഭിക്ഷാപാത്രവുമായി പ്രധാനമന്ത്രി നിൽക്കുന്ന വിധത്തിലുള്ള ചിത്രം മോർഫ് ചെയ്തുണ്ടാക്കുകയും അത് സാമൂഹികമാധ്യമത്തിൽ പ്രസിദ്ധീകരിച്ചുവെന്നുമാണ് സത്യരാജിനെതിരായ പരാതിയെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു. നാഗപട്ടണത്തുനിന്നുള്ള നേതാവാണ് സത്യരാജ്. മോദിയുടെ മധുര സന്ദർശനത്തിനു മുമ്പായിരുന്നു സംഭവം. എ ഐ ഐ എം എസിന് തറക്കല്ലിടാനാണ് ഞായറാഴ്ച മോദി മധുരയിലെത്തിയത്. മധുര, തഞ്ചാവൂർ, തിരുനെൽവേലി എന്നിവിടങ്ങളിലെ മെഡിക്കൽ കോളേജുകളിലെ സ്പെഷ്യാലിറ്റി ബ്ലോക്കുകളുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. മോദിയുടെ സന്ദർശനത്തിനെതിരെ എം ഡി എം കെ അധ്യക്ഷൻ വൈകോയുടെ നേതൃത്വത്തിൽ മധുരയിൽ പ്രതിഷേധപരിപാടികൾ സംഘടിപ്പിച്ചിരുന്നു. content highlights:MDMK functionary arrested for posting morphed image of narendra modi
from mathrubhumi.latestnews.rssfeed http://bit.ly/2TiLUdo
via
IFTTT
No comments:
Post a Comment