റിസോര്‍ട്ട് ഉടമയുടെ മരണം വെടിയേറ്റ്: നാലു ദിവസം മുമ്പ് മാത്രം ജോലിയില്‍ പ്രവേശിച്ച സൂപ്പര്‍വൈസര്‍ക്കായി വനത്തില്‍ തിരച്ചില്‍, ദമ്പതികള്‍ കസ്റ്റഡിയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, January 14, 2019

റിസോര്‍ട്ട് ഉടമയുടെ മരണം വെടിയേറ്റ്: നാലു ദിവസം മുമ്പ് മാത്രം ജോലിയില്‍ പ്രവേശിച്ച സൂപ്പര്‍വൈസര്‍ക്കായി വനത്തില്‍ തിരച്ചില്‍, ദമ്പതികള്‍ കസ്റ്റഡിയില്‍

ചിന്നക്കനാല്‍(ഇടുക്കി): ഇടുക്കി ചിന്നക്കനാല്‍ നടുപ്പാറയിലെ ഏലത്തോട്ടത്തില്‍ ഉടമയേയും തൊഴിലാളിലേയയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സൂപ്പര്‍വൈസര്‍ക്കായി വനത്തില്‍ തിരച്ചില്‍. കുരുവിളാ സിറ്റി സ്വദേശി എസ്‌റ്റേറ്റ് സൂപ്പര്‍വൈസര്‍ക്കായാണ് തിരച്ചില്‍. ഇയാള്‍ നാലു ദിവസം മുമ്പ് മാത്രമാണ് എസ്‌റ്റേറില്‍ ജോലിക്കെത്തിയത്.

അതേസമയം പ്രതിയെ സഹായിച്ച ദമ്പതികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത പ്രതികളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കൊല്ലപ്പെട്ട റിസോര്‍ട്ട് ഉടമ ജേക്കബ് വര്‍ഗ്ഗീസിന്റെ മോഷണം പോയ കാര്‍ മുരുക്കുംപടിയിലെ ഒരു പള്ളിയ്ക്ക് സമീപത്തു നിന്ന് കണ്ടെത്തിയിട്ടുണ്ട്.

ചിന്നക്കനാല്‍ നടുപ്പാറ റിദംസ് ഓഫ് മൈന്റ് റിസോര്‍ട്ട് ഉടമ രാജേഷ് എന്ന ജേക്കബ് വര്‍ഗീസ്, ജീവനക്കാരന്‍ മുത്തയ്യ എന്നിവരാണ് മരിച്ചത്. റിസോര്‍ട്ടിലുണ്ടായിരുന്ന ഏലയ്ക്കയും ആഡംബര കാറും മോഷണം പോയതായി പോലീസ് അറിയിച്ചു. ഇതേ കാറില്‍ റോബിന്‍ നെടുങ്കണ്ടം ഭാഗത്തേക്ക് പോയതായി പോലീസിന് സൂചന ലഭിച്ചിരുന്നു.

ഗ്യാപ് റോഡിന് അടിവാരത്തായി ഒറ്റപ്പെട്ട് സ്ഥിതി ചെയ്യുന്ന റിസോര്‍ട്ടിലാണ് കൊലപാതകം നടന്നത്. ജീവനക്കാരനായ മുത്തയ്യ രണ്ട് ദിവസമായി വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. മുറിക്കുള്ളില്‍ രക്തം കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഏലക്കാ സ്‌റ്റോറില്‍ മുത്തയ്യയുടെ മൃതദേഹം കണ്ടെത്തി. സ്‌റ്റോറിന് സമീപത്തെ ഏലക്കാട്ടിലേക്ക് വലിച്ചിഴച്ച നിലയില്‍ രാജേകിന്റെ മൃതദേഹവും കണ്ടെത്തി.



from mangalam.com http://bit.ly/2D7dHYO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages