അയർക്കുന്നം (കോട്ടയം): വീട്ടുകാരുമായി സൗഹൃദം സ്ഥാപിച്ച് പതിനഞ്ചുകാരിയെ കൂട്ടിക്കൊണ്ടുപോയി ബലാത്സംഗംചെയ്തു കൊലപ്പെടുത്തി കുഴിച്ചുമൂടി. കോട്ടയം ജില്ലയിൽ അയർക്കുന്നത്താണ് സംഭവം. ഇതുമായി ബന്ധപ്പെട്ട്, കൊല്ലപ്പെട്ട കുട്ടിയുടെ പിതാവിന്റെ സുഹൃത്ത് മണർകാട് മാലം കുഴിനാഗനിലത്തിൽ അജേഷിനെ (35) പോലീസ് അറസ്റ്റുചെയ്തു. അരീപ്പറമ്പിലെ ഹോളോബ്രിക്സ് സ്ഥാപനത്തിലെ ഡ്രൈവറാണ് ഇയാൾ. ബലാത്സംഗത്തിനിടെയാണ് കൊലനടത്തിയതെന്ന് പ്രതി സമ്മതിച്ചു. ഡിവൈ.എസ്.പി. ആർ. ശ്രീകുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. വ്യാഴാഴ്ച ഉച്ചമുതൽ പെൺകുട്ടിയെ കാണാനില്ലെന്നുകാട്ടി വീട്ടുകാർ വെള്ളിയാഴ്ച അയർക്കുന്നം പോലീസിൽ പരാതിനൽകിയിരുന്നു. കേസെടുത്ത പോലീസ്, പെൺകുട്ടിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് സംഭവത്തിന്റെ ചുരുളഴിച്ചത്. അജേഷിനെ വെള്ളിയാഴ്ച വൈകീട്ടുതന്നെ കസ്റ്റഡിയിലെടുത്തു. തുടക്കത്തിൽ കുറ്റം നിഷേധിച്ച ഇയാൾ തുടർച്ചയായ ചോദ്യംചെയ്യലിൽ ശനിയാഴ്ച ഉച്ചയോടെ, ബലാത്സംഗത്തിനിടെ പെൺകുട്ടി കൊല്ലപ്പെട്ടെന്നും തുടർന്ന് കുഴിച്ചുമൂടിയെന്നും പോലീസിനോടു പറഞ്ഞു. മൃതദേഹം കുഴിച്ചിട്ട സ്ഥലം പോലീസിനു കാട്ടിക്കൊടുത്തു. പ്രതിയുടെ സാന്നിധ്യത്തിൽ മൃതദേഹം പോലീസ് പുറത്തെടുത്തു. മേൽനടപടികൾക്കുശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്കുമാറ്റി. പ്രതിയെ കൂടുതൽ ചോദ്യംചെയ്തുവരികയാണ്. തനിച്ചാണ് കൃത്യം നടത്തിയതെന്ന് പ്രതി പറയുന്നുണ്ടെങ്കിലും ഇയാൾക്കൊപ്പം വേറെ ആരെങ്കിലുമുണ്ടായിരുന്നോ എന്നതു പരിശോധിക്കുന്നുണ്ട്. പ്രതിയെ ഞായറാഴ്ച കോടതിയിൽ ഹാജരാക്കും. പോലീസ് പറയുന്നത്: വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം വീട്ടിൽനിന്നിറങ്ങിയ പെൺകുട്ടിയെ അരീപ്പറമ്പിലെ ഹോളോബ്രിക്സ് ഫാക്ടറിക്കു സമീപം ഇയാൾ താമസിക്കുന്ന മുറിയിലെത്തിച്ചു. ഇവിടെവെച്ച് ലൈംഗികബന്ധത്തിനു ശ്രമിച്ചെങ്കിലും പെൺകുട്ടി എതിർത്തു. തുടർന്ന് കഴുത്തിൽ ഷാൾ മുറുക്കി ബലാത്സംഗംചെയ്തു. ഇതിനിടെ പെൺകുട്ടി കൊല്ലപ്പെട്ടു. മരണം ഉറപ്പാക്കിയ പ്രതി ഇതേ പുരയിടത്തിൽ ഇളകിക്കിടന്ന മണ്ണിൽ മൃതദേഹം കുഴിച്ചുമൂടി. Content Hihlights:15-year-old girl was raped killed-Fathers friend arrested
from mathrubhumi.latestnews.rssfeed http://bit.ly/2CsspI8
via
IFTTT
No comments:
Post a Comment