ഉറക്കത്തിനിടയില്‍ യുവതിയെ ബലാത്സംഗം ചെയ്‌തെന്ന ആരോപണത്തില്‍ ഓസ്‌ട്രേലിയയുടെ ക്രിക്കറ്റ്താരം അലക്‌സ് ഹെപ്‌ബേണിനെതിരേ ബലാത്സംഗക്കേസ്. മുന്‍ സഹതാരവും കൂട്ടുകാരനുമായ ജോ ക്‌ളാര്‍ക്കുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം കിടന്നുറങ്ങുയായിരുന്ന കൂട്ടുകാരിയെ ഹെപ്‌ബേണ്‍ ഇരുട്ടില്‍ ബലാത്സംഗം ചെയ്‌തെന്നും യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. യുവതിയുടെ പരാതി തള്ളിയ താരം പരസ്പരം അറിഞ്ഞുണ്ടായ ലൈംഗികതയാണെന്നാണ് വാദിച്ചത്.
വോര്‍വിക്‌ഷെയര്‍ കൗണ്ടി ക്രിക്കറ്റ് ക്‌ളബ്ബിന്റെ ഓള്‍റൗണ്ടറായ 23 കാരന്‍ അലക്‌സ് ഹേപ്‌ബേണ്‍ വൂഴ്‌സെസ്റ്ററിലെ ഒരു ബാറിലെ ഇരുട്ടുമുറിയില്‍ വെച്ച് തന്നെ ബലാത്സംഗം ചെയ്‌തെന്നാണ് യുവതിയുടെ ആരോപണം. 20 കളില്‍ നില്‍ക്കുന്ന പെണ്‍കുട്ടി ഹെപ്‌ബേണിന്റെ സഹകളിക്കാരന്‍ ജോ ക്‌ളാര്‍ക്കുമായി ലൈംഗിക ബന്ധത്തിന് ശേഷം കിടന്നുറങ്ങുമ്പോഴായിരുന്നു സംഭവം എന്നാണ് ആരോപിച്ചത്. ജോ ക്‌ളാര്‍ക്ക് തന്നെ വീണ്ടും ഉപയോഗിക്കുകയാണെന്നാണ് യുവതി ധരിച്ചിരുന്നത്. ഇടയ്ക്ക് ഉറക്കമുണര്‍ന്നപ്പോള്‍ കണ്ടത് പക്ഷേ ഹെപ്‌ബേണിനെയാണെന്ന് ഇവര്‍ പറഞ്ഞു. ക്‌ളാര്‍ക്ക് ഈ സമയത്ത് ബാത്ത്‌റൂമിലായിരുന്നെന്നും യുവതി പറഞ്ഞു.
അതേസമയം താന്‍ യുവതിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത് അവരുടെ അറിവോടും സമ്മതത്തോടും കൂടിയാണെന്നാണ് ഹെപ്‌ബേണ്‍ പറഞ്ഞത്. താന്‍ ചുംബിക്കുന്നതിന് മുമ്പ് തന്നെ അവരുടെ കണ്ണുകള്‍ തുറന്നിരിക്കുകയായിരുന്നു എന്നും തന്റെ ചുംബനം അവര്‍ ആസ്വദിക്കുകയുണ്ടായെന്നും ഹെപ്‌ബേണ്‍ പറഞ്ഞു. ലൈംഗികതയില്‍ ഏര്‍പ്പെടുമ്പോള്‍ അവര്‍ ഉറങ്ങിയിരുന്നില്ല. എന്നാല്‍ 20 മിനിറ്റിന് ശേഷം എല്ലാം കഴിഞ്ഞപ്പോള്‍ 'നീ എന്നെ ബലാത്സംഗം ചെയ്തു' എന്ന് അവര്‍ പറഞ്ഞതായി ഹെപ്‌ബേണ്‍ കോടതിയില്‍ വ്യക്തമാക്കി.
ഇംഗ്‌ളണ്ടില്‍ കൗണ്ടി കളിക്കുന്ന ഓസ്‌ട്രേലിയന്‍ യുവതാരത്തിനെതിരേ ബലാത്സംഗ കേസാണ് ഉയര്‍ന്നിരിക്കുന്നത്. ഇംഗ്‌ളണ്ടിലെ രണ്ടാം ഡിവിഷനില്‍ കളിക്കുന്ന ഇംഗ്‌ളണ്ട് ലയണ്‍സിന്റെ താരമായ ജോ ക്‌ളാര്‍ക്ക് ഹെപ്‌ബേണിന്റെ കൂട്ടുകാരനാണ്. ഇരുവരും മുമ്പ് ഒരുമിച്ച് കളിച്ചിട്ടുണ്ട്. ഒരു നൈറ്റ് ക്‌ളബ്ബില്‍ വെച്ചാണ് ജോ ക്‌ളാര്‍ക്ക് യുവതിയെ പരിചയപ്പെടുന്നത്. പിന്നീട് വുഴ്‌സസ്റ്ററിലെ ഫ്‌ളാറ്റില്‍ ഇയാള്‍ക്കൊപ്പം യുവതി കിടക്ക പങ്കിടുകയും ചെയ്ത് ഉറങ്ങുമ്പോഴായിരുന്നു ഹെപ്‌ബേണിന്റെ ഇടപെടല്‍.
അതേസമയം ക്‌ളാര്‍ക്കും ഹെപ്‌ബേണും തമ്മില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകളുമായി ലൈംഗികത പങ്കുവെയ്ക്കുന്നത് ആര് എന്ന രീതിയില്‍ ഒരു മത്സരത്തില്‍ ഏര്‍പ്പെട്ടെന്നും ഇതിന്റെ വിവരം ഇവര്‍ ചെയ്ത സ്റ്റാറ്റ് ചാറ്റ് പേജില്‍ ഉണ്ടെന്നും വൂഴ്‌സെസ്റ്റര്‍ ക്രൗണ്‍ കോടതിയില്‍ അഭിഭാഷകന്‍ പറഞ്ഞു. പൂര്‍ണ്ണ ബോദ്ധ്യത്തോടെയാണ് ഹെപ്‌ബേണുമായി കിടക്കപങ്കിട്ടതെന്ന ആരോപണം യുവതി തള്ളുകയും ചെയ്തിരുന്നു. പാര്‍ട്ടിയില്‍ യുവതി മദ്യപിച്ചിരുന്നോ എന്ന അഭിഭാഷകന്റെ ചോദ്യത്തിന് ലഹരിയില്‍ ആയിരുന്നെങ്കിലും പൂര്‍ണ്ണമായും ബോധം പോകുന്ന നിലയില്‍ ആയിരുന്നില്ലെന്ന് യുവതി പറഞ്ഞു.
from mangalam.com http://bit.ly/2FmPaR1
via IFTTT
No comments:
Post a Comment