കൊച്ചി: രാജ്യത്തെ അലോപ്പതി ഡോക്ടര്‍മാരില്‍ പകുതിയിലേറെയും വ്യാജന്മാറാണ് റിപ്പോര്‍ട്ട്. 57 ശതമാനം ആളുകള്‍ക്ക് യോഗ്യതയില്ല ഗ്രാമീണമേഖലയിലെ 18.8 ശതമാനം മാത്രമാണ് യോഗ്യരായുള്ളതെന്നും മാധ്യമറിപ്പോര്‍ട്ടില്‍ പറയുന്നു.
2001 സെന്‍സസ് അടിസ്ഥാനമാക്കി ലോകാരോഗ്യ സംഘടന 2016ല്‍ പുറത്തിറക്കിയ പഠനറിപ്പോര്‍ട്ടിലാണ് ഇന്ത്യയിലെ ആരോഗ്യരംഗത്തെ വ്യാജഡോക്ടര്‍മാരുടെ അതിപ്രസരം വ്യക്തമാക്കുന്നത്. എന്നാല്‍, റിപ്പോര്‍ട്ട് പുറത്തുവന്ന രണ്ട് വര്‍ഷം കഴിഞ്ഞിട്ടും ഇത്തരത്തിലുള്ള വ്യാജന്മാര്‍ക്കെതിരെ നടപടിയുണ്ടാകാത്തത് വിമര്‍ശനത്തിന് ഇടയാക്കുന്നുണ്ട്.
അലോപ്പതിക്ക് പുറമെ മറ്റു ചികിത്സ രീതികളിലും വ്യാജന്മാര്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുള്ളത്. ആയുര്‍വേദ ഡോക്ടര്‍മാരില്‍ 60.1 ശതമാനവും ഹോമിയോപതിയില്‍ 41.8 ശതമാനം ഡോക്ടര്‍മാരും മാത്രമാണ് യോഗ്യതയുള്ളവരെന്ന് കണക്കുകള്‍ പറയുന്നു.
നിലവില്‍ ആരെങ്കിലും പരാതിപ്പെട്ടാല്‍ മാത്രം കേസെടുക്കുന്ന സംവിധാനം മാത്രമാണുള്ളത്. സര്‍ക്കാരും പോലീസും ആരോഗ്യവകുപ്പുമൊക്കെ ഒന്നിച്ചുനീങ്ങിയിരുന്നെങ്കില്‍ ഇത്തരക്കാരെ പിടികൂടാന്‍ സാധിക്കുമായിരുന്നു.
from mangalam.com http://bit.ly/2T1dVWU
via IFTTT
No comments:
Post a Comment