ശബരിമല: ശബരിമലയിൽ ദർശനത്തിന് വന്ന മലേഷ്യൻ സംഘത്തിലെ 50 വയസ്സ് കഴിഞ്ഞ സ്ത്രീകളെ ശരണപാതയിൽ തടഞ്ഞുനിർത്തി പരിശോധന. പ്രായം ബോധ്യപ്പെടാൻ വേണ്ടിയെന്നപേരിൽ ഒരു സംഘമാണ് ശനിയാഴ്ച സ്ത്രീകളെ വഴിയിൽ തടഞ്ഞത്. പാസ്പോർട്ട് കാണിച്ചശേഷമാണ് സംഘം ഇവരെ വിട്ടത്. മലേഷ്യയിലെ സെറമ്പൻ ജില്ലയിൽനിന്ന് ശേഖരൻ ഗുരുസ്വാമിയുടെ നേതൃത്വത്തിൽ അഞ്ചുസ്ത്രീകളടക്കം 36 പേരാണ് വന്നത്. ഡോളിയിലും നടന്നും വന്ന സ്ത്രീകളെ പമ്പമുതൽ തടഞ്ഞുവെന്നാണ് പറയുന്നത്. ഇടയ്ക്കുവെച്ച് ദേവസ്വം വിജിലൻസ് ഉദ്യോഗസ്ഥൻ സംഘത്തിനൊപ്പം ചേർന്ന ശേഷമാണ് ഇവർ സന്നിധാനത്ത് എത്തിയത്. ദർശനത്തിനുശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 70,000 രൂപ നൽകി. ഗുരുസ്വാമി ശേഖരൻ, ദേവസ്വം ബോർഡ് അംഗം എൻ. വിജയകുമാറിന് തുക കൈമാറി. content highlights:Sabarimala,malaysia
from mathrubhumi.latestnews.rssfeed http://bit.ly/2sdTmLi
via
IFTTT
No comments:
Post a Comment