സച്ചിനേയും അഫ്രീദിയേയും പിന്നിലാക്കി നേപ്പാളിന്റെ പതിനാറുകാരന്‍ പയ്യന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 27, 2019

സച്ചിനേയും അഫ്രീദിയേയും പിന്നിലാക്കി നേപ്പാളിന്റെ പതിനാറുകാരന്‍ പയ്യന്‍

ദുബായ്:ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറുടെ റെക്കോഡ് മറികടന്ന് നേപ്പാളിന്റെ കൗമാര താരം രോഹിത് പൗഡൽ. അന്താരാഷ്ട്ര ക്രിക്കറ്റിൽ അർധസെഞ്ചുറി നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമെന്ന റോക്കോഡ് ഇനി രോഹിതിന് സ്വന്തം. 16 വയസ്സും 146 ദിവസവും മാത്രം പ്രായമുള്ള രോഹിത് യു.എ.ഇയ്ക്കെതിരായ മത്സരത്തിലാണ് ചരിത്രമെഴുതിയത്.1989-ൽ 16 വയസും 213 ദിവസവും ഉള്ളപ്പോഴാണ് സച്ചിൻ ആദ്യ അന്താരാഷ്ട്ര അർധശതകം സ്വന്തമാക്കിയത്. പാകിസ്താനെതിരായ ടെസ്റ്റ് മത്സരത്തിലൂടെ അന്ന് സച്ചിൻ ചരിത്രം കുറിക്കുകയായിരുന്നു. അതോടൊപ്പം ഏകദിനത്തിൽ ഫിഫ്റ്റി അടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞപുരുഷ താരമെന്ന റെക്കോഡും നേപ്പാളുകാരൻ സ്വന്തമാക്കി. പാക് താരമായിരുന്ന ഷാഹിദ് അഫ്രീദിയുടെ പേരിലുള്ള റെക്കോഡാണ് രോഹിത് മറികടന്നത്. 1999-ൽ ശ്രീലങ്കയ്ക്കെതിരേ അഫ്രീദി 16 വയസും 217 ദിവസവുംപ്രായമുള്ളപ്പോഴാണ് അർദ്ധ ശതകം നേടിയത്. 37 പന്തിൽ സെഞ്ചുറിയും കുറിച്ച അഫ്രീദി അന്ന് എല്ലാവരേയും അദ്ഭുതപ്പെടുത്തിയിരുന്നു. ഏകദിനത്തിലെ ഏറ്റവും പ്രായംകുറഞ്ഞ അർധസെഞ്ചുറി ഒരു വനിതാ താരത്തിന്റെ പേരിലാണ്. തന്റെ പതിനാലാം വയസിൽ ഏകദിനത്തിലും ടെസ്റ്റിലും അർധസെഞ്ചുറി നേടിയ ജോമറി ലോഗ്ടൺബർഗിന്റെ പേരിലാണ് ആ റെക്കോർഡ്. 58 പന്തിൽ 55 റൺസാണ് യു.എ.ഇക്കെതിരേ രോഹിത് അടിച്ചെടുത്തത്. ആദ്യ ഏകദിനം മൂന്ന് വിക്കറ്റിന് തോറ്റ നേപ്പാൾ രണ്ടാം ഏകദിനം 145 റൺസിന് ജയിച്ച് പരമ്പരയിൽ ഒപ്പമെത്തിയിട്ടുണ്ട്. 33 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ സോംപാൽ കാമിയാണ് യു.എ.ഇയെ എറിഞ്ഞിട്ടത്. നേപ്പാൾ 242 റൺസെടുത്തപ്പോൾ യു.എ.ഇയുടെ പോരാട്ടം 97-ൽ അവസാനിച്ചു. At the age of just 16 years and 146 days, Nepals Rohit Paudel today became the youngest man to hit an international half-century, beating the likes of @sachin_rt and @SAfridiOfficial! 🇳🇵 🙌 ➡️ https://t.co/lRo5UTfuFd pic.twitter.com/qsqZQDYX5y — ICC (@ICC) January 26, 2019 Content Highlights: Nepal's Rohit Paudel breaks Tendulkar's record to become youngest male to hit international fifty


from mathrubhumi.latestnews.rssfeed http://bit.ly/2Uk3RZb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages