കോട്ടയം: ജി.എസ്.ടി നിരക്കിളവ് ഉപഭോക്താവിലേക്ക് എത്താതിരിക്കാന്‍ വന്‍ തട്ടിപ്പ്. ഇക്കഴിഞ്ഞ ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ ഡിജിറ്റല്‍ ക്യാമറകളുടെ ജി.എസ്.ടി നിരക്ക് 28 ശതമാനമായിരുന്നത് 18 ശതമാനമായി കുറച്ചിരുന്നു. ജനുവരി ഒന്നിന് പുതിയ നികുതി നിരക്ക് നിലവില്‍ വന്നു. എന്നാല്‍ നികുതി കുറച്ചതിന്റെ യാതൊരു നേട്ടവും ഉപഭോക്താവിലേക്ക് എത്തുന്നില്ല. ജി.എസ്.ടി കുറച്ചതിലൂടെ ഉപഭോക്താവിന് കുറവ് വരേണ്ട തുക ക്യാമറയുടെ അടിസ്ഥാന നിരക്കില്‍ കൂട്ടിയിട്ടാണ് കമ്പനികള്‍ കൊള്ളലാഭം കൊയ്യുന്നത്.
റൗഫ് വി. ഉമ്മര്‍ എന്നയാള്‍ സഞ്ചാരി ട്രാവല്‍ ഫോറം എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പിലിട്ട പോസ്റ്റിലൂടെയാണ് കമ്പനികളുടെ തട്ടിപ്പ് വെളിച്ചത്ത് കൊണ്ടുവന്നത്. കനോണ്‍ ജി7 എക്‌സ് എന്ന ക്യാമറ ഓണ്‍ലൈനിലൂടെ വാങ്ങാന്‍ ശ്രമിച്ച റൗഫ് ഡിസംബര്‍ 31ന് വില പരിശോധിച്ചപ്പോള്‍ ക്യാമറയുടെ വില 31164 രൂപയും 18 ശതമാനം ജി.എസ്.ടി നിരക്ക് 8726 രൂപയുമായിരുന്നു. ജനുവരി 1ന് വില പരിശോധിച്ചപ്പോള്‍ ജനുവരി ഒന്നിന് വില നോക്കിയപ്പോള്‍ നികുതി നിരക്കില്‍ കുറവ് വന്ന തുക ക്യാമറയുടെ അടിസ്ഥാന വിലയില്‍ വര്‍ധിപ്പിച്ച് 33805 രൂപമായാക്കിയിരിക്കുന്നു.
ഡിസംബര്‍ 31ന് കനോണ്‍ ജി7 എക്‌സിന്റെ ജി.എസ്.ടി നിരക്ക് 8726 രൂപയായിരുന്നു. ജനുവരി ഒന്നിന് നികുതി നിരക്ക് 6085 രൂപയായി കുറഞ്ഞുവെങ്കിലും ക്യാമറയുടെ അടിസ്ഥാന വില വര്‍ധിപ്പിച്ച് ജി.എസ്.ടിയിലെ കുറവില്‍ ഒരു രൂപ പോലും ഉപഭോക്താവിന് നല്‍കാതെയാണ് കമ്പനികളുടെ കൊള്ള.
from mangalam.com http://bit.ly/2CHP8Bn
via IFTTT
No comments:
Post a Comment