ശബരിമല: സുപ്രീംകോടതി വിധിയെ മറികടന്ന് തീര്‍ത്ഥാടനകാലത്ത് ശബരിമലയില്‍ പ്രശ്‌നങ്ങളുണ്ടാക്കിയത് ചില വര്‍ഗ്ഗീയവാദികളാണെന്ന് തുറന്നടിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമല വിഷയത്തില്‍ രാഷ്ട്രീയ മേഹാത്തോട് കൂടി തത്പരകക്ഷികള്‍ക്കും വര്‍ഗ്ഗീയ ഭ്രാന്തന്മാര്‍ക്കും ജനങ്ങളെ കബളിപ്പിക്കാനായെന്നും, എന്നാല്‍ പിന്നാലെ ജനം അത് തിരിച്ചറിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ എല്ലാ വെല്ലുവിളികളെയും സര്‍ക്കാരിന് മറികടക്കാനായെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സ്ത്രീകളുടെ പ്രായം പരിശോധിക്കുന്നത് സര്‍ക്കാരിനെ ബാധിക്കുന്ന കാര്യമല്ലെന്നും എല്ലാ ഭക്തജനങ്ങള്‍ക്കും തൊഴാനുള്ള അവസരം നല്‍കുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് രാഷ്ട്രീയ മോഹത്തോടെ നടത്തിയ നീക്കമായിരുന്നു ശബരിമലയിലേത്. പ്രശ്‌നം ഉണ്ടാക്കിയവരുടെ മുന്‍ നിലപാടും, സുപ്രീംകോടതി വിധിക്കാസപദമായി കേസ് കൊടുത്തത് ആര്, എന്നതെല്ലാം മനസിലാക്കാന്‍ ജനങ്ങള്‍ക്ക് സാധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
from mangalam.com http://bit.ly/2D6HmRJ
via IFTTT
No comments:
Post a Comment