ന്യൂഡൽഹി: മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിൽ പാർട്ടി തോറ്റെങ്കിലും നമ്മെ പരാജയപ്പെടുത്താനായിട്ടില്ലെന്ന് ബിജെപി അധ്യക്ഷൻ അമിത് ഷാ. ഡൽഹിയിൽ നടക്കുന്ന ബിജെപി ദേശീയ കൗൺസിലിന്റെ രണ്ടാം ദിനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2014-ൽ ജനങ്ങൾ ബിജെപിക്ക് പൂർണ്ണ ഭൂരിപക്ഷം നൽകി. 2014-ന് ശേഷം ഓരോ വർഷം നടന്ന തിരഞ്ഞെടുപ്പിലും നമ്മൾ വിജയിച്ചു. അടുത്തിടെ നടന്ന മൂന്ന് തിരഞ്ഞെടുപ്പിലെ ഫലം അത്ര നല്ലതായിരുന്നില്ല. എന്നാൽ ഞാനൊരുകാര്യം പാർട്ടി പ്രവർത്തകരോട് പറയാൻ ആഗ്രഹിക്കുകയാണ്. നമ്മുടെ എതിരാളികൾ ഈ തിരഞ്ഞെടുപ്പിൽ ജയിച്ചിട്ടുണ്ടെങ്കിലും നമ്മൾ പരാജയപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങൾ നമ്മുടെ പരാജയത്തെ കുറിച്ചാണ് ചർച്ച ചെയ്യുന്നത്. എന്നാൽ പരാജയം എന്താണെന്ന് നമ്മൾ ഉത്തർപ്രദേശിൽ വ്യക്തമാക്കി കൊടുത്തിട്ടുണ്ട്. അവിടെ കോൺഗ്രസിനെ തുടച്ചുനീക്കി. ഇപ്പോൾ ബൈനോക്കുലറിന്റെ സഹായത്തോടെയല്ലാതെ യുപിയിൽ കോൺഗ്രസിനെ കാണാൻ സാധിക്കില്ലെന്നും അമിത് ഷാ പരിഹസിച്ചു. രാഷ്ട്രീയത്തിൽ ജയവും തോൽവിയും സ്ഥിരമാണ്. എന്നാൽ നമ്മൾ പരാജയപ്പെട്ട മൂന്ന് സംസ്ഥാനങ്ങളിലും പാർട്ടിയുടെ അടിത്തറക്ക് കോട്ടം തട്ടിയിട്ടില്ല. നമ്മുടെ പ്രവർത്തകർക്ക് വിശ്വാസം നിലനിർത്താനും 2019-ൽ ശക്തമായ ഒരു സർക്കാർ രൂപീകരിക്കാനുമുള്ള അവസരമുണ്ട്. സ്വജനപക്ഷപാതം, ജാതീയത,പ്രീണനം ഈ മൂന്ന് കാര്യങ്ങളാണ് കോൺഗ്രസിന്റെ ശക്തി. ഇത് രാജ്യത്തിന്റെ വികസനത്തിന് തടസ്സം സൃഷ്ടിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു. Content Highlights:BJP lost 3 state elections but we are not defeated: Shah
from mathrubhumi.latestnews.rssfeed http://bit.ly/2RnyQ9L
via
IFTTT
No comments:
Post a Comment