പ്രേമചന്ദ്രനും ബിജെപിയും ധാരണയുണ്ടാക്കിയെന്ന് കോടിയേരി; സ്ഥാനാര്‍ഥി പ്രഖ്യാപനം ഇതിന്റെ തെളിവ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 20, 2019

പ്രേമചന്ദ്രനും ബിജെപിയും ധാരണയുണ്ടാക്കിയെന്ന് കോടിയേരി; സ്ഥാനാര്‍ഥി പ്രഖ്യാപനം ഇതിന്റെ തെളിവ്

തിരുവനന്തപുരം: ബിജെപിയുമായുള്ള എൻ.കെ. പ്രേമചന്ദ്രന്റെ രഹസ്യ ധാരണയുടെ അടിസ്ഥാനത്തിലാണ് കൊല്ലത്ത് ആർഎസ്പി നേരത്തെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. യുഡിഎഫ് സ്ഥാനാർത്ഥി നിർണയത്തിന് മുമ്പ് ആർഎസ്പി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത് ഇതിന് തെളിവാണെന്നും കോടിയേരി ആരോപിച്ചു. യുഡിഎഫ് ഇതുവരെ എവിടേയും സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ കൊല്ലത്ത് ആർഎസ്പി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിരിക്കുന്നു. ഇത് ബിജെപിയും ആർഎസ്പിയും തമ്മിലുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ്. പ്രേമചന്ദ്രന് ബിജെപിയുമായി ധാരണയുണ്ടെന്നും കോടിയേരി പറഞ്ഞു. അതേ സമയം യുഡിഎഫുമായി ആലോചിച്ച് തന്നെയാണ് ആർഎസ്പി കൊല്ലത്ത് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അക്കാര്യത്തിൽ ഒരു സംശയവുമില്ല. കൊല്ലത്ത് എൻ.കെ.പ്രേമചന്ദ്രൻ തന്നെയാണ് സ്ഥാനാർത്ഥി. കോടിയേരി ബാലകൃഷ്ണൻ അതിനെ വളച്ചൊടിക്കേണ്ടതില്ലെന്നും ചെന്നിത്തല പറഞ്ഞു. Content Highlights:Nk premachandran-bjp-rsp-kodiyeri balakrishnan-kollam-loksabha election


from mathrubhumi.latestnews.rssfeed http://bit.ly/2ASvp0s
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages