കൊച്ചി:എണ്ണ ആവശ്യകതയിൽ ചൈനയെ ഇന്ത്യ മറികടന്നേക്കും. ഉപഭോഗത്തിലെ വർധന തുടർന്നാൽ ഈ വർഷം തന്നെ ലോകത്തിലെ രണ്ടാമത്തെ വലിയ എണ്ണ ഉപഭോഗ രാജ്യമായി ഇന്ത്യ മാറിയേക്കും. നിലവിൽ മൂന്നാം സ്ഥാനത്താണ്. വാഹനങ്ങൾക്കാവശ്യമായ ഇന്ധന ഉപഭോഗവും എൽ.പി.ജി. ഉപഭോഗവും വർധിക്കുന്നതാണ് ഇന്ത്യയുടെ എണ്ണ ആവശ്യകത കൂടാൻ ഇടയാക്കുന്നത്. 2018-ൽ ഇന്ത്യയുടെ ശരാശരി പ്രതിദിന എണ്ണ ഉപഭോഗം 2,45,000 ബാരലാണെന്ന് ഊർജ രംഗത്തെ കൺസൾട്ടൻസി സ്ഥാപനമായ വൂഡ് മെക്കൻസിയുടെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 14 ശതമാനമാണ് എണ്ണ ആവശ്യകതയിലെ വർധന. ഇന്ത്യയിലെ എണ്ണ ആവശ്യകതയിലെ വർധന ഇതേ നിലയിൽ തുടർന്നാൽ ഈ വർഷം തന്നെ ലോകത്തിലെ രണ്ടാമത്തെ വലിയ എണ്ണ ഉപഭോക്താക്കളായ ചൈനയെ രാജ്യം മറികടക്കും. അമേരിക്കയാണ് അസംസ്കൃത എണ്ണ ഉപഭോഗത്തിൽ ഒന്നാം സ്ഥാനത്ത്. യു.എസ്. എനർജി ഇൻഫർമേഷൻ അഡ്മിനിസ്ട്രേഷന്റെ കണക്കുപ്രകാരം 2017-18 സാമ്പത്തിക വർഷം 20.62 കോടി ടണ്ണാണ് ഇന്ത്യയുടെ എണ്ണ ഉപഭോഗം. 2017 ഏപ്രിൽ - ഡിസംബർ പാദത്തിൽ പെട്രോളിയം ഉത്പന്നങ്ങളുടെ ഉപഭോഗം 15.74 കോടി ടണ്ണാണ്. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 2.5 ശതമാനമാണ് വർധന. 2040-ഓടെ ഇന്ത്യയുടെ എണ്ണ ഉപഭോഗം പ്രതിദിനം 58 ലക്ഷം ബാരലുകൾ ആകുമെന്നാണ് കണക്കാക്കുന്നത്. ഇന്ധന ഉപഭോഗത്തിൽ ഡീസൽ മുന്നിൽ രാജ്യത്ത് ഏറ്റവുമധികം ഉപഭോഗമുള്ള ഇന്ധനം ഡീസൽ ആണ്. 2018-ൽ 93,000 ബാരലുകളായിരുന്നു പ്രതിദിന ഉപഭോഗം. 2019-ൽ ഇത് 6.4 ശതമാനം വർധനയോടെ 1,12,000 ബാരലുകളായി മാറുമെന്നാണ് വിലയിരുത്തൽ. വാണിജ്യ വാഹനങ്ങളുടെ ആവശ്യകതയിൽ ഉണ്ടായ വർധനയ്ക്കൊപ്പം നിർമാണം, ഇ-കൊമേഴ്സ്, ലോജിസ്റ്റിക്സ് തുടങ്ങിയ രംഗത്തുണ്ടായ പുരോഗതിയാണ് ഡീസലിന്റെ ഉപഭോഗം കൂടാൻ കാരണം. Content Highlights:Crude Oil Consumption India will World no 2
from mathrubhumi.latestnews.rssfeed http://bit.ly/2Msk4J2
via
IFTTT
No comments:
Post a Comment