കാറില്‍ ബഹളമുണ്ടാക്കിയതിന് കാമുകിയുടെ കുഞ്ഞിനെ കൊലപ്പെടുത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 17, 2019

കാറില്‍ ബഹളമുണ്ടാക്കിയതിന് കാമുകിയുടെ കുഞ്ഞിനെ കൊലപ്പെടുത്തി

ക്രോയിണ്ടോൺ: കാറിൽ ബഹളമുണ്ടാക്കിയതിനെ തുടർന്ന് മൂന്നു വയസ്സുകാരനെ സീറ്റിനിടയിൽ കുടുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ലണ്ടനിലെ ക്രോയിണ്ടോണിലാണ് സംഭവം. ആൽഫി ലാമ്പ് എന്ന മൂന്നു വയസ്സുകാരനെയാണ് കാറിൽ ശബ്ദമുണ്ടാക്കിയതിനെ തുടർന്ന് അമ്മയുടെ കാമുകൻ കൊലപ്പെടുത്തിയത്. ആൽഫിയും അമ്മ ആഡ്രിയാൻ ഹോവറിയും ആഡ്രിയയുടെ കാമുകൻ സ്റ്റീഫൻ വാട്ടേഴ്സണും ചേർന്ന് അവധിയാഘോഷിക്കുന്നതിനായി പുറത്തു പോകുന്നതിനിടെയാണ് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. കാറിൽ യാത്ര ആരംഭിക്കുന്നതു മുതൽ തന്നെ സ്റ്റീഫന് ആൽഫിയുടെ സാന്നിധ്യം അസ്വസ്ഥമാക്കിയിരുന്നു. ഇതിനിടെ കാറിൽ വെച്ച് കരഞ്ഞ കുഞ്ഞിനെ ആഡ്രിയാൻ മുഖത്തടിക്കുകയും ചെയ്തു. ഇവർ സഞ്ചരിച്ചിരുന്ന ഓഡി കാറിൽ മുൻസീറ്റിൽ ഇരിക്കാൻ തനിക്ക് സ്ഥലമില്ലെന്ന് പറഞ്ഞ് കരഞ്ഞ കുട്ടിയെ സ്റ്റീഫൻ പുറകിലെ സീറ്റിലേക്ക് ഇരുത്തി മുന്നിലെ സീറ്റ് പിന്നിലേക്ക് ഇറക്കിയിട്ടാണ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. അതേസമയം, കുട്ടിയെ ഒന്നു പേടിപ്പിക്കുക മത്രമായിരുന്നു ഉദ്ദേശിച്ചതെന്നായിരുന്നുസ്റ്റീഫൻ പോലിസിനോട് പറഞ്ഞത്. എന്നാൽ കുട്ടി സീറ്റിനിടയിൽ കുരുങ്ങിയിട്ടുണ്ടെന്ന് സ്റ്റീഫനോട് പറഞ്ഞിട്ടും സീറ്റ് മുമ്പിലേക്ക് ആക്കാൻ സ്റ്റീഫൻ തയ്യാറായിരുന്നില്ലെന്നാണ് കാറിലുണ്ടായിരുന്ന ഇരുവരുടെയും സുഹൃത്തുക്കൾ പറയുന്നത്. കുട്ടി ശ്വാസം മുട്ടി തളർന്നപ്പോഴും ആഡ്രിയാൻ കുട്ടിയെ ശ്രദ്ധിച്ചിരുന്നില്ലെന്നും സുഹൃത്തുക്കൾ പോലീസിനോട് പറഞ്ഞു. ഇതിനു മുമ്പും ആഡ്രിയാൻ കുട്ടിയെ ഉപദ്രവിക്കാറുണ്ടെന്നും അൽവാസികൾ പറയുന്നു. ഇരുവരെയും പോലീസ് കസ്റ്റഡിലിലെടുത്തു. Content Highlight:Mother and boyfriend accused of killing boy crushed to death in car


from mathrubhumi.latestnews.rssfeed http://bit.ly/2Dh5uS5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages