കൊല്‍ക്കത്ത: പ്രതിപക്ഷ ഐക്യം തെളിയിച്ച് കൊല്‍ക്കത്തയില്‍ തൃണമൂല്‍ മകാണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയുടെ റാലി. പ്രതിപക്ഷത്തെ പ്രമുഖ ഇരുപതോളം നേതാക്കളാണ് റാലിയില്‍ പശങ്കടുക്കാന്‍ എത്തിച്ചേര്‍ന്നത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി, മറ്റ് പ്രമുഖ നേതാക്കളായ ഫറൂഖ് അബ്ദുള്ള ഒമര്‍ അബ്ദുള്ള, അഖിലേഷ് യാദവ് തുടങ്ങിയവരെല്ലാം റാലിയില്‍ അണിനിരന്നു.
അടുത്തു വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി നേതൃത്വം നല്‍കുന്ന ബിജെപി സര്‍ക്കാരിനെതിരെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ ഒന്നിപ്പിക്കുന്നതിന്റെ ഭാഗമായാണ് റാലി. എന്നാല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി എന്നിവര്‍ റാലിയ്ക്ക് എത്തിയിട്ടില്ല. കോണ്‍ഗ്രസ് മുതിര്‍ന്ന നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, അഭിഷേക് മനു സിങ്‌വി തുടങ്ങിയവര്‍ റാലിയില്‍ പങ്കെടുക്കുന്നുണ്ട്. സിപിഎം മനതൃത്വം നല്‍കുന്ന ഇടതുപാര്‍ട്ടികളുടെ നേതാക്കളും റാലിയില്‍ പങ്കെടുക്കുന്നില്ല. തൃണമുല്‍ കോണ്‍ഗ്രസിന്റെ ലക്ഷക്കണക്കിന് പ്രവര്‍ത്തകര്‍ റാലിയില്‍ അണിനിരക്കുന്നുണ്ട്.
പ്രതിപക്ഷ വിശാല സഖ്യത്തെ ബിജെപി പരിഹസിച്ചത് ഈ സഖ്യത്തില്‍ പരസ്പരം പോരാടുന്ന നിരവധി പേരാണ്.അതില്‍ ആരാകും പ്രധാനമന്ത്രിയെന്നാണ്. പക്ഷെ തനിക്ക് ചോദിക്കാനുള്ളത് നിങ്ങള്‍ക്ക് മറ്റൊരു പേര് ബിജെപിയില്‍ നിന്ന് നിറമദശിക്കാനാകുമോ യെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് ചോദ്യമുയര്‍ത്തി.
from mangalam.com http://bit.ly/2RBpJCI
via IFTTT
No comments:
Post a Comment