ന്യൂഡൽഹി: അയോധ്യ കേസിൽ സുപ്രീംകോടതി ചൊവ്വാഴ്ച വാദം കേൾക്കൽ തുടങ്ങില്ല. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ ഒരു അംഗം അവധിയിലായ സാഹചര്യത്തിലാണിത്. കേസ് ജനുവരി 29 ന് പരിഗണിക്കാനിരിക്കെ ഭരണഘടനാ ബെഞ്ചിലെ അംഗമായ ജസ്റ്റിസ് എസ് എ ബോബ്ഡെയാണ് അവധിയിൽ പ്രവേശിച്ചത്. അയോധ്യകേസിൽ വാദം കേൾക്കുന്ന സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് പുനഃസംഘടിപ്പിച്ചിരുന്നു. ജസ്റ്റിസ് അബ്ദുൾ നസീർ, ജസ്റ്റിസ് അശോക് ഭൂഷൺ എന്നിവരാണ് ബെഞ്ചിലെ പുതിയ അംഗങ്ങൾ. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിൽ ജസ്റ്റിസുമാരായ എസ്.എ ബോബ്ദെ, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരാണ് മറ്റ് അംഗങ്ങൾ. Content Highlights:Ayodhya Case Wont Be Heard By Top Court On Tuesday
from mathrubhumi.latestnews.rssfeed http://bit.ly/2HBMyBq
via
IFTTT
No comments:
Post a Comment