'ഗാന്ധിവധം' ക്രൂരമായി പുനരാവിഷ്‌കരിച്ച ഹിന്ദുമഹാസഭയുടെ സൈറ്റ് ഹാക്ക് ചെയ്തു: രോഷം തിളയ്ക്കുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 31, 2019

'ഗാന്ധിവധം' ക്രൂരമായി പുനരാവിഷ്‌കരിച്ച ഹിന്ദുമഹാസഭയുടെ സൈറ്റ് ഹാക്ക് ചെയ്തു: രോഷം തിളയ്ക്കുന്നു

രാഷ്ട്രപിതാവിന്റെ രക്തസാക്ഷിത്വദിനത്തില്‍ ഗാന്ധിവധം ക്രൂരമായി പുനരാവിഷ്‌കരിച്ച ഹിന്ദുമഹാസഭയ്‌ക്കെതിരെ രോഷം ആഞ്ഞടിക്കുന്നു. ഇന്നലെ രാജ്യത്തെ ഞെട്ടിച്ച സംഭവത്തിനു പിന്നാലെ ഹിന്ദുമഹാസഭയുടെ വെബ്‌സൈറ്റ് കേരള സൈബര്‍ വാരിയേഴ്‌സ് ഹാക്ക് ചെയ്തു. ഗാന്ധി വധം പുനരാവിഷ്‌കരിച്ച ഹിന്ദു മഹാസഭാ ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡേയുടെ ഫെയ്‌സ്ബുക്ക് പേജിലും വന്‍ പ്രതിഷേധമാണ് ഉയരുന്നത്്

ജനങ്ങളെ നേരായ പാതയിലേക്ക് നയിച്ച വ്യക്തി എന്ന നിലയില്‍ ഗാന്ധിജി എക്കാലവും സ്മരിക്കപ്പെടും എന്ന കുറിപ്പും പോസ്റ്റ് ചെയ്താണ് സൈറ്റ് ഹാക്ക് ചെയ്തിരിക്കുന്നത്. സംഭവത്തില്‍ അലിഗഡ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കണ്ടാലറിയുന്ന എട്ട് പേരുള്‍പ്പെടെ പന്ത്രണ്ട് പേര്‍ക്കെതിരെയാണ് കേസ്. രണ്ടു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

രാഷ്ര്ടപിതാവ് മഹാത്മ ഗാന്ധിയുടെ 71ാം രക്തസാക്ഷിത്വ ദിനത്തിലാണ് ഹിന്ദു മഹാസഭാ നേതാവ് ഗാന്ധി വധം പുനരാവിഷ്‌കരിച്ചത്. ഹിന്ദു മഹാസഭാ ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡേയാണ് അതിക്രൂരമായി ഗാന്ധി വധം ആവിഷ്‌കരിച്ചത്. ഉത്തര്‍പ്രദേശില്‍ അലിഗഡ് നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ദേശീയ മാധ്യമമാണ് പുറത്തുവിട്ടത്.

[IMG]

ഗാന്ധിയുടെ പ്രതിരൂപത്തിലേക്ക് കളിത്തോക്കുപയോഗിച്ച് വെടിവെച്ചാണ് വധം ആവിഷ്‌കരിച്ചത്. ഗാന്ധിയുടെ പ്രതിരൂപത്തില്‍ നിന്ന് രക്തത്തിനു പകരമായി ചുവന്ന ചായം താഴേയ്ക്ക് ഒഴുകുന്നതും കാണാം. ഗാന്ധിയെ വധിച്ച നാഥുറാം ഗോഡ്്‌സെയുടെ പ്രതിമയില്‍ പൂജ ശകുന്‍ പാണ്ഡെ ഇതിന് ശേഷം മാല അണിയിക്കുകയും ചെയ്തു.

ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ശൗര്യ ദിവസ് ആയാണ് ഹിന്ദുമഹാസഭാ ആചരിക്കുന്നത്. ഈ ദിനത്തില്‍ ഗോഡ്‌സെ പ്രതിമയില്‍ മാല അണിയിക്കുകയുൃം പ്രവര്‍ത്തകര്‍ മധുരം വിതരണം ചെയ്യുന്നതും പതിവാണ്. ഇന്ത്യാ വിഭജനത്തിനും പാക്കിസ്ഥാന്റെ വിഭജനത്തിനും കാരണക്കാരന്‍ ഗാന്ധിജി ആണെന്നാണ് ഹിന്ദു മഹാസഭാ വിശ്വസിക്കുന്നത്.



from mangalam.com http://bit.ly/2RtkmjU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages