കോട്ടയം: പന്തളത്ത് സംഘര്‍ഷത്തിനിടെ മരിച്ച ശബരിമല കര്‍മ്മ സമിതി പ്രവര്‍ത്തകന്റെ പോസ്റ്റ്‌മോര്‍ട്ടം പരിശോധന പൂര്‍ത്തിയായി. തലയ്‌ക്കേറ്റ ഗുരുതര ക്ഷതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. തലയോട്ടി തകര്‍ന്ന നിലയിലാണ്. തലയ്‌ക്കേറ്റ പരുക്കും രക്തസ്രാവവുമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കോട്ടയം മെഡിക്കല്‍ കോളജിലാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്.
കോട്ടയം തിരുനക്കരയില്‍ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം പന്തളത്തേക്ക് കൊണ്ടുപോയി. അതേസമയം ഹൃദയാഘാതത്തെ തുടര്‍ന്നാണ് ചന്ദ്രന്‍ മരിച്ചതെന്ന് മുഖ്യമന്ത്രി നേരത്തെ പ്രസ്താവിച്ചിരുന്നു. എന്നാല്‍ ചന്ദ്രന്‍ നേരത്തെ ഹൃദയ ശസ്ത്രക്രിയക്ക് വിധേയനായിട്ടുണ്ടെന്ന് തെളിഞ്ഞു.
ഇന്നലെ പന്തളത്ത് നടന്ന സംഘര്‍ഷത്തിലാണ് ചന്ദ്രന് പരുക്കേറ്റത്. യുവതീ പ്രവേശനത്തെ തുടര്‍ന്ന് ശബരിമല കര്‍മ്മ സമിതി നടത്തിയ മാര്‍ച്ചിനിടെയാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ പരുക്കേറ്റ ചന്ദ്രനെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരിച്ചത്. ചന്ദ്രന്റെ മരണത്തില്‍ മുന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
from mangalam.com http://bit.ly/2CLpM5V
via IFTTT
No comments:
Post a Comment