ന്യൂഡല്‍ഹി: പ്രധാനമന്ത്രി പിച്ചപാത്രം എടുത്തു നില്‍ക്കുന്ന ഫോട്ടോ മോര്‍ഫു ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് തമിഴ്നാട് നേതാവിനെ അറസ്റ്റു ചെയ്തു. ഹിന്ദു മക്കള്‍ കച്ചിയും ബി.ജെ.പിയും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മരുമലര്‍ച്ചി ദ്രാവിഡ മുന്നേറ്റ കഴകം നേതാവ് സതിയാര്‍രാജ് ബാലുവാണ് അറസ്റ്റിലായിരിക്കുന്നത്. പ്രധാനമന്ത്രിയുടെ മധുര റാലിക്ക് മുന്നോടിയായായിരുന്നു സതിയാര്‍രാജിന്റെ പോസ്റ്റ്.
സമാധാനം തകര്‍ക്കുന്ന പ്രകോപനപരമായ അന്താരാഷ്ട്ര തരത്തിലുള്ള അവഹേളനം വിഷയമാക്കുന്ന ഐപിസി 504, 505(2) വകുപ്പുകള്‍ ചുമത്തി കേസെടുത്ത സതിയാര്‍ രാജിനെ നാഗപട്ടണത്ത് നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. എ.ഐ.ഐ.എം.എസിന് തറക്കല്ലിടല്‍ ചടങ്ങിനായി കഴിഞ്ഞ ദിവസം മധുരൈയിലെത്തിയ മോഡിക്കെതിരേ തമിഴ് സംഘടനകള്‍ വന്‍ പ്രതിഷേധമാണ് നടത്തിയത്.
തമിഴ്നാടിന്റെ ഭൂപടത്തില്‍ പെരിയാറിന്റെ ചിത്രം ആലേഖനം ചെയ്ത കാര്‍ട്ടൂണോട് കൂടിയ പ്രതിഷേധവും ഇതിലുണ്ടായിരുന്നു. തമിഴ്‌നാട് ജനതയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നില്ലെന്നാരോപിച്ച് മധുരയില്‍ എത്തിയ പ്രധാനമന്ത്രിയെ ഗോ ബാക്ക് മോദി എന്ന ഹാഷ് ടാഗോടേയാണ് വിവിധ തമിഴ് സംഘടനകള്‍ പ്രതിഷേധിച്ചത്. എം.ഡി.എം.കെ നേതാവ് വൈക്കോയുടെ നേതൃത്വത്തില്‍ മോദിയ്ക്കു നേരെ കരിങ്കൊടി കാട്ടുകയും കറുത്ത ബലൂണുകള്‍ പറത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷവും പ്രധാനമന്ത്രി ചെന്നൈയിലെത്തിയ സന്ദര്‍ഭത്തില്‍ പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിക്ക് സമീപത്തായി കറുത്ത ബലൂണുകള്‍ പറത്തി പ്രതിപക്ഷ സംഘടനകള്‍ പ്രതിഷേധിച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് മദ്രാസ് ഐഐടിയിലേക്കുള്ള യാത്ര റോഡ് മാര്‍ഗം ഉപേക്ഷിച്ച് ഹെലികോപ്ടറിലാക്കുകയും ചെയ്തിരുന്നു.
മൂന്ന് ലക്ഷത്തോളം പേര്‍ക്ക് വീട് നഷ്ടമാക്കിയത് ഉള്‍പ്പെടെ സംസ്ഥാനത്ത് വന്‍ നാശനഷ്ടമുണ്ടാക്കിയ ഗജ ചുഴലിക്കാറ്റിനെ തുടര്‍ന്ന് തമിഴ് ജനതയെ സഹായിക്കാന്‍ തയ്യാറായില്ല, തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് വിരുദ്ധ സമരത്തിനിടെ 13 പേര്‍ പോലീസിന്റെ വെടിയേറ്റ് മരിക്കാനിടയായ സംഭവത്തില്‍ പ്രധാനമന്ത്രി മൗനം പാലിച്ചു. കാവേരി ജല തര്‍ക്കത്തില്‍ കേന്ദ്രം കര്‍ണാടകക്ക് അനുകൂലമായ നിലപാടെടുത്തു എന്നിങ്ങനെയാണ് ആരോപണം.
from mangalam.com http://bit.ly/2CMmz4O
via IFTTT
No comments:
Post a Comment