ലയനത്തിന്റെ ഗുണം കിട്ടിയിട്ടുണ്ട്, ജോസഫിന് ഗൂഢോദ്ദേശ്യമില്ലെന്ന് മാണി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, January 29, 2019

ലയനത്തിന്റെ ഗുണം കിട്ടിയിട്ടുണ്ട്, ജോസഫിന് ഗൂഢോദ്ദേശ്യമില്ലെന്ന് മാണി

കോട്ടയം: ലോക്സഭാ സീറ്റിന്റെ പേരിൽ പി.ജെ ജോസഫ് ഇടയുന്നു എന്ന വാർത്തകൾ നിഷേധിച്ച് പാർട്ടി ലീഡർ കെ.എം മാണി. പാർട്ടിയിൽ ആലോചിക്കാതെയാണ് ജോസ്.കെ മാണിയുടെ കേരള യാത്രയെന്ന പി.ജെ ജോസഫിന്റെ വിമർശനത്തിന് പിന്നാലെയായിരുന്നു മാണിയുടെ വിശദീകരണം. കാസർകോട് നിന്ന് യാത്ര പി.ജെ ജോസഫാണ് ജാഥ ഉദ്ഘാടനം ചെയ്തതെന്ന കാര്യം മാണി ചൂണ്ടിക്കാട്ടി. ലയനത്തിന്റെ ഗുണം കിട്ടിയിട്ടില്ല എന്ന ആരോപണത്തിന് എനിക്കും കിട്ടിയിട്ടില്ല എന്നായിരുന്നു മാണിയുടെ പ്രതികരണം. ഒറ്റയ്ക്ക് നിൽക്കുന്നതിനെക്കാൾ നല്ലതാണ് എല്ലാവരും കൂടി ഒരുമിച്ച് നിൽക്കുന്നത്. 100 ശതമാനം മാർക്ക് കിട്ടണമെന്ന് ആഗ്രഹിച്ചു, പക്ഷേ 90 ശതമാനമേ കിട്ടിയിട്ടുള്ളൂ, അത്രേയുള്ളൂ. ഗുണം കിട്ടിയിട്ടില്ല എന്ന് പറയാൻ പറ്റില്ല. ജോസഫ് ദുരുദ്ദേശത്തോട് കൂടി ഒന്നും പറഞ്ഞിട്ടില്ല. അല്ലാതെ പി.ജെ ജോസഫിന് ഒരു ഗൂഢോദ്ദേശ്യവുമില്ല. ഉമ്മൻ ചാണ്ടി തന്നെ പറഞ്ഞിട്ടുള്ളതാണ് കോട്ടയം സീറ്റ് കേരള കോൺഗ്രസിന്റേതാണെന്ന്. ഞങ്ങൾക്ക് നല്ല സ്ഥാനാർഥിയുണ്ട് കോട്ടയത്ത്.രണ്ട് സീറ്റ് പാർട്ടി ആവശ്യപ്പെടും. ഇടുക്കിയോ ചാലക്കുടിയോ വേണമെന്നതാണ് ആഗ്രഹം. ഇക്കാര്യം രാഹുൽ ഗാന്ധിയെ അറിയിക്കുമെന്നും മാണി പറഞ്ഞു രാഹുൽ ഗാന്ധിയുമായി ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തും. അതിന് മുമ്പ് പാർട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി എന്ത് പറയണം എന്ന് തീരുമാനിക്കും. ജോസ് കെ മാണിയുടെ ജാഥയ്ക്ക് വൻ സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് മാണി പറഞ്ഞു. Content Highlights:P J Joseph, K M Mani, Kerala congress


from mathrubhumi.latestnews.rssfeed http://bit.ly/2HENuFa
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages