പാലക്കാട് ഡി.വൈ.എഫ്.ഐ.പ്രവര്‍ത്തകന് വെട്ടേറ്റു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 6, 2019

പാലക്കാട് ഡി.വൈ.എഫ്.ഐ.പ്രവര്‍ത്തകന് വെട്ടേറ്റു

ചെർപ്പുളശേരി: പാലക്കാട് ചെർപ്പുളശേരിയിൽ ഡിവൈഎഫ്ഐ പ്രവർത്തകന് വെട്ടേറ്റു. ചെർപ്പുളശേരി കുറ്റക്കോട് പൂന്തോട്ടത്തിൽ ഷബീറലിക്കാണ് വെട്ടേറ്റത്. മുഖംമൂടി ധരിച്ച് ബൈക്കിലെത്തിയ സംഘമാണ് യുവാവിനെ വീട്ടിൽ കയറി വെട്ടിയത്.ശനിയാഴ്ച അർദ്ധരാത്രിയോടെയാണ് അക്രമണമുണ്ടായത്. ഹർത്താലുമായി ബന്ധപ്പെട്ട തർക്കങ്ങളുടെ ഭാഗമാണോ ആക്രമണത്തിന് പിന്നിലെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടില്ല. ഹർത്താലിനെ തുടർന്നുണ്ടായ സംഘർഷം പാലക്കാട് ജില്ലയിൽ ഇന്നും തുടരുകയാണ്. കഴിഞ്ഞ ദിവസം അട്ടപ്പാടി കള്ളമലയിൽ ബിജെപി-ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ജില്ലയിൽ ഇതുവരെ ഹർത്താൽ അക്രമത്തിൽ 509 പേർ അറസ്റ്റിലായിട്ടുണ്ട്. Content Highlights:Dyfi worker hacked in palakkad cherpulassery


from mathrubhumi.latestnews.rssfeed http://bit.ly/2AtbNjq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages