കൊച്ചി: ശബരിമലയിലെ യുവതീ പ്രവേശനത്തിനെതിരെ ഈ മാസം മൂന്നിന് നടന്ന ഹര്‍ത്താലില്‍ വ്യാപക അക്രമമാണ് സംസ്ഥാനത്ത് നടന്നത്. വ്യാപകമായി പൊതുമുതല്‍ നശിപ്പിച്ച ഹര്‍ത്താലില്‍ സ്വകാര്യ വാഹനങ്ങളും വ്യാപാര സ്ഥാപനങ്ങളും ആക്രമിക്കപ്പെട്ടു. പോലീസ് സ്‌റ്റേഷനുകള്‍ക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും എതിരെ ആക്രമണമുണ്ടായി. ഹര്‍ത്താലിലുണ്ടായ നാശനഷ്ടം ശബരിമല കര്‍മ്മ സമിതി നേതാക്കളില്‍ നിന്ന് ഈടാക്കണമെന്ന ആവശ്യം ശക്തമായിരിക്കയാണ്.
ഇതിനിടെ ശബരിമല കര്‍മ്മ സമിതിയുടെ നേതാക്കളായ ടി.പി സെന്‍കുമാര്‍, കെ.എസ് രാധാകൃഷ്ണന്‍ എന്നിവര്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. കര്‍മ്മ സമിതി നേതാക്കളില്‍ നിന്ന് നഅ്ടം ഇടാക്കണമെന്ന ഹര്‍ജിയിലാണ് നോട്ടീസ്. തൃശൂര്‍ സ്വദേശി ടി.എന്‍ മുകുന്ദനാണ് കോടതിയില്‍ കര്‍മ്മ സമിതി നേതാക്കളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചത്. ഇതിനായി €െയിം കമ്മീഷണറെ നിയമിക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സെന്‍കുമാര്‍, കെ.എസ് രാധാകൃഷ്ണന്‍ എന്നിവര്‍ക്ക് പുറമെ കെ.പി ശശികല, എസ്.ജെ.ആര്‍ കുമാര്‍, ഗോവിന്ദ് ഭരതന്‍, പി.എസ് ശ്രീധരന്‍പിള്ള, കെ. സുരേന്ദ്രന്‍, എം.ടി രമേശ്, എ.എന്‍ രാധാകൃഷ്ണന്‍, പി.കെ കൃഷ്ണദാസ്, ഒ. രാജഗോപാല്‍, പി.ഇ.ബി മേനോന്‍ എന്നിവരും എതിര്‍ കക്ഷികളാണ്.
from mangalam.com http://bit.ly/2TATHDg
via IFTTT
No comments:
Post a Comment