മദ്യലഹരിയില്‍ അമ്മ ഉപേക്ഷിച്ച രണ്ടു മാസം പ്രായമുള്ള കുഞ്ഞിന് മാതൃത്വം പകര്‍ന്നുനല്‍കി പോലീസുകാരി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, January 1, 2019

മദ്യലഹരിയില്‍ അമ്മ ഉപേക്ഷിച്ച രണ്ടു മാസം പ്രായമുള്ള കുഞ്ഞിന് മാതൃത്വം പകര്‍ന്നുനല്‍കി പോലീസുകാരി

ഹൈദരാബാദ്: മദ്യലഹരിയില്‍ അമ്മ ഉപേക്ഷിച്ചുപോയ രണ്ടു മാസം പ്രായമുള്ള പെണ്‍കുഞ്ഞിന് മാതൃത്വം പകര്‍ന്നുനല്‍കിയത് പോലീസുകാരി. പ്രസവാവധിയില്‍ കഴിഞ്ഞ പോലീസുകാരിയാണ് അമ്മ ഉപേക്ഷിച്ച കുഞ്ഞിനെ മുലയൂട്ടിയത്. ഞായറാഴ്ച രാത്രിയാണ് പെറ്റമ്മ കുഞ്ഞിനെ ഉപേക്ഷിച്ചുപോയത്. ഉസ്മാനിയ ജനറല്‍ ആശുപത്രിക്കു സമീപത്തുവച്ചാണ് ഇവര്‍ കുഞ്ഞിനെ മറ്റൊരാള്‍ക്ക് നല്‍കിയത്. പോലീസ് ഇടപെട്ടതോടെ കുഞ്ഞിനെ പിറ്റേന്ന് അമ്മയ്ക്ക് തിരിച്ചുനല്‍കി.

ഉടന്‍തിരിച്ചുവരാമെന്ന് പറഞ്ഞാണ് യുവതി കുഞ്ഞിനെ ഒരു യുവാവിനെ ഏല്പിച്ച് പോയത്. എന്നാല്‍ പിന്നീട് അവര്‍ മടങ്ങിവന്നില്ല. ഇതോടെ കുഞ്ഞിനെ വീട്ടിലേക്ക് കൊണ്ടുപോയ യുവാവ് പാല് നല്‍കി. ബന്ധുക്കളെയും സുഹൃത്തുക്കളെയും വിവരം അറിയിക്കുകയും അവര്‍ ഇടപെട്ട് അഫ്‌സല്‍ഗഞ്ച് പോലീസ് സ്‌റ്റേഷനില്‍ കുഞ്ഞിനെ കൈമാറുകയും ചെയ്തു.

വിശന്നുകരയുന്ന കുഞ്ഞിന്റെ അവസ്ഥ കണ്ടുനില്‍ക്കാന്‍ പോലീസ് കോണ്‍സ്റ്റബിള്‍ എം.രവീന്ദറിന് കഴിഞ്ഞില്ല. മറ്റൊരു സ്‌റ്റേഷനിലെ കോണ്‍സ്റ്റബിളായ ഭാര്യ പ്രിയങ്കയെ അയാള്‍ വിളിച്ചു. പ്രസവാവധിയില്‍ ആയിരുന്ന അവര്‍ സ്‌റ്റേഷനില്‍ എത്തി കുഞ്ഞിന് പാല്‍ നല്‍കി. ഭര്‍ത്താവിന്റെ വിളി എത്തിയതോടെ ഒരു ടാക്‌സി വിളിച്ച് സ്‌റ്റേഷനിലേക്ക് പോവുകയായിരുന്നുവെന്ന് പ്രിയങ്ക പറയുന്നു.

ഒരു കുഞ്ഞിന്റെ അമ്മയാണ് താന്‍. അവള്‍ വിശന്ന് കരയുന്നത് തനിക്ക് മനസ്സിലാക്കാന്‍ കഴിയും. താന്‍ അവള്‍ക്ക് പാല്‍ നല്‍കി. വിശപ്പ് മാറിയതോടെ അവള്‍ ശാന്തയായെന്നും പ്രിയങ്ക പറയുന്നു. കുട്ടിയെ പിന്നീട് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.

പിന്നീട് അമ്മയെ കണ്ടെത്താനായിരുന്ന പോലീസിന്റെ പ്രയത്‌നം. ഈ സമയം മദ്യത്തിന്റെ കെട്ടിറങ്ങിയ അമ്മ ചന്‍ചല്‍ഗുഡ മേഖലയില്‍ കുഞ്ഞിനെ തേടി കരഞ്ഞുകൊണ്ട് നടക്കുകയായിരുന്നു. വിവരം അറിഞ്ഞ പോലീസ് ഇവരെ ആശുപത്രിയിലേക്ക് കൂട്ടിക്കൊണ്ടുവരികയും അവര്‍ കുഞ്ഞിനെ തിരിച്ചറിയുകയും ചെയ്തു. ആശുപത്രി അധികൃതര്‍ ഇക്കാര്യം സ്ഥിരീകരിച്ച ശേഷം കുഞ്ഞിനെ അവര്‍ക്ക് കൈമാറി.

കോണ്‍സ്റ്റബിള്‍ ദമ്പതികളുടെ കാരുണ്യം തിരിച്ചറിഞ്ഞ ഹൈദരാബാദ് പോലീസ് ഉന്നതര്‍ അവരെ വിളിച്ച് അഭിനന്ദിക്കുകയും ചെയ്തു.



from mangalam.com http://bit.ly/2SuO3m9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages