നോണ്‍ പ്രാക്ടീസിങ് അലവന്‍സും വാങ്ങി സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് ! - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 26, 2019

നോണ്‍ പ്രാക്ടീസിങ് അലവന്‍സും വാങ്ങി സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് !

ആലപ്പുഴ: സർക്കാർ മെഡിക്കൽ കോളേജുകളിലെ വലിയൊരു ശതമാനം ഡോക്ടർമാർ നോൺ പ്രാക്ടീസിങ് അലവൻസ് കൈപ്പറ്റി സ്വകാര്യ പ്രാക്ടീസ് നടത്തുന്നു. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലെ സൂപ്രണ്ട് ഉൾപ്പെടെയുള്ളവർ ഇത്തരത്തിൽ സ്വകാര്യ പ്രാക്ടീസ് നടത്തുന്നതായി മാതൃഭൂമി ന്യൂസ് അന്വേഷണത്തിൽ കണ്ടെത്തി. മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ആർ.വി. രാംലാൽ, പൾമണറി മെഡിസിൻ വിഭാഗം പ്രൊഫ. ഡോ. പി. വേണുഗോപാൽ, ജനറൽ മെഡിസിൻ അസി. പ്രൊഫ. ഡോ. അബ്ദുൾ സലാം തുടങ്ങിയവരാണ് നോൺ പ്രാക്ടീസിങ് അലവൻസ് കൈപ്പറ്റി സ്വകാര്യ പ്രാക്ടീസ് നടത്തുന്നത്. ഡോ. ആർ.വി. രാംലാലിന്റെയും ഡോ. വേണുഗോപാലിന്റെയും സ്വകാര്യ പരിശോധന കേന്ദ്രങ്ങളിൽ രോഗികളെന്ന പേരിലാണ് മാതൃഭൂമി ന്യൂസ് വാർത്താസംഘം എത്തിയത്. ആശുപത്രിയിലെക്കാൾ രോഗികളുടെ തിരക്കുണ്ടായിരുന്നു ഇവിടെ. ഇരുന്നൂറ് രൂപയാണ് ഇവരുടെ പരിശോധന ഫീസ്. അതേസമയം, നോൺപ്രാക്ടീസിങ് അലവൻസായി അടിസ്ഥാനശമ്പളത്തിന്റെ നിശ്ചിതശതമാനം കൈപ്പറ്റിയ ശേഷമാണ് ഇവരെല്ലാം സ്വകാര്യ പ്രാക്ടീസ് നടത്തുന്നതെന്നതാണ് ഞെട്ടിക്കുന്ന വസ്തുത. ആലപ്പുഴ മെഡിക്കൽ കോളേജിലെ 200 ഡോക്ടർമാരാണ് നോൺ പ്രാക്ടീസിങ് അലവൻസ് കൈപ്പറ്റുന്നത്. ഇതിനായി കഴിഞ്ഞമാസം മാത്രം ആകെ 22,20540 രൂപയാണ് സർക്കാർ നൽകിയത്. ഇതിനിടെയാണ് നോൺ പ്രാക്ടീസിങ് അലവൻസും കൈപ്പറ്റി വലിയൊരു ശതമാനം ഡോക്ടർമാരും സ്വകാര്യ പ്രാക്ടീസ് നടത്തുന്നത്. മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ആർ.വി. രാംലാൽ കഴിഞ്ഞമാസം പതിമൂവായിരം രൂപയോളം ഈയിനത്തിൽ കൈപ്പറ്റിയിട്ടുണ്ടെന്ന് വിവരാവകാശരേഖകളിൽ പറയുന്നു. ഈ തുക മാസംതോറം വാങ്ങിയ ശേഷമാണ് ഇവർ വീടുകളിൽ സ്വകാര്യ പരിശോധന നടത്തുന്നത്. സംസ്ഥാനത്താകെ ഒരു കോടിയോളം രൂപയാണ് നോൺ പ്രാക്ടീസിങ് അലവൻസിനായി സർക്കാർ ചിലവിടുന്നത്. മാതൃഭൂമി ന്യൂസ് അന്വേഷണം പുറത്തുവന്നതോടെ ഇത്തരത്തിൽ നിയമവിരുദ്ധമായി സ്വകാര്യ പ്രാക്ടീസ് ചെയ്യുന്നവർക്കെതിരേ കർശനമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ പ്രതികരിച്ചു. Content Highlights:medical college doctors engaged with private practice and accepting non practicing allowance


from mathrubhumi.latestnews.rssfeed http://bit.ly/2TbaNIc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages